വന്നത് അവസാനമെങ്കിലും പോകുന്നത് ആദ്യമായിരിക്കും, ഫ്ളക്സ് വെച്ച് എയറിൽ കയറി പോർച്ചുഗൽ ഫാൻസ്

അര്‍ജന്റീന, ബ്രസീല്‍ ആരാധകർ ലോകകപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങളിൽ ഏർപ്പെട്ട് കൊണ്ടേ ഇരിക്കുകയാണ്. മറ്റു ടീമുകളുടെ ആരാധകരും ഒപ്പത്തിനൊപ്പമുണ്ട്. വരവേല്‍പ്പുഘോഷയാത്രയ്ക്കും പലയിടത്തും ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായും ആരാധകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നുണ്ട്.

കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ഫുടബോൾ ആവേശം സജീവമാകുമ്പോൾ പാടത്തും പറമ്പിലുമെല്ലാം മെസിയും നെയ്മറും റൊണാള്ഡോയുമാണ് നിൽക്കുന്നത്. ബ്രസീൽ അര്ജന്റീന ആരാധകർ എന്നതിൽ കൂടുതൽ ആണെങ്കിലും റൊണാൾഡോ എന്ന താരത്തെ ഇഷ്ടപെടുന്നതിനാൽ പൊച്ചുഗലിനെ ഇഷ്ടപ്പെടുന്നവരും മോശമാക്കുന്നില്ല.

അതിൽ റൊണാൾഡോക്ക് ആശംസ നേർന്ന ഒരു ഫ്ളക്സ് ഇപ്പോൾ താരം ആയിരിക്കുകയാണ്. വന്നത് അവസാനമെങ്കിലും പോകുന്നത് ആദ്യമായിരിക്കും ഇതിൽ എഴുതിയത് ഇങ്ങനെയാണ്. റൊണാൾഡോക്കും കൂട്ടർക്കും ലോകകപ്പ് യോഗ്യത കിട്ടിയത് അവസാനം ആണല്ലോ അത് ഉദ്ദേശിച്ചാണ് അവസാനം എന്നെഴുതിയതെങ്കിൽ ആദ്യമായിരിക്കും എന്നതിലൂടെ ബ്രസീലിന്റെ പുറത്താക്കൽ ആയിരിക്കും ഉദ്ദേശിച്ചതെന്നും എതിർ ആരാധകർ പറയുന്നു.

Read more

എന്തായാലും ഫ്ളക്സ് എയറിൽ കയറാൻ ടീമിനൊരു അവസരമാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്.