രണ്ടാംപാദ സെമിയില്‍ ബ്‌ളാസ്‌റ്റേഴ്‌സ് നിരയില്‍ സഹലില്ല ; സെമിയിലെ ആദ്യപാദ മികവില്‍ കാര്യമില്ലെന്ന് വുകുമിനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ സെമി രണ്ടാം പാദത്തില്‍ കളിക്കുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് നിരയില്‍ സഹല്‍ അബ്ദുള്‍ സമദ് ഇല്ല. പ്്‌ളേയിംഗ് ഇലവണിലും പകരക്കാരുടെ ബഞ്ചിലും സഹല്‍ ഉണ്ടാകില്ലെന്നാണ് ക്ലബ്ബില്‍ നിന്നുള്ള വിവരം. ആദ്യപാദ സെമി മത്സരത്തില്‍ ടീമിനായി നിര്‍ണ്ണായക ഗോള്‍ നേടിയ താരമാണ് സഹല്‍.

സന്ദീപ് സിംഗും നിഷുകുമാറും ഈ മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും. അതേസമയം രണ്ടാം പാദ മത്സരം കഠിനമേറിയതായിരിക്കുമെന്നും ആദ്യ പാദ സെമിയില്‍ വിജയിച്ചതിലൊരു കാര്യവുമില്ലെന്ന്് വുകുമിനോവിച്ച് പറഞ്ഞു. എട്ടാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ സെമിയില്‍ ഇന്ന് ജംഷദ്പൂര്‍ എഫ്‌സിയെ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. എന്നാല്‍ രണ്ടാം പാദ മത്സരവും 0-0 ല്‍ നിന്നുമാണ് തങ്ങള്‍ തുടങ്ങാന്‍ പോകുന്നതെന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആദ്യ പാദ സെമിയില്‍ ഒരു ഗോളിന് വിജയിച്ചെങ്കിലും ആ ലീഡ് യാതൊരു വിധ ഗ്യാരന്റിയും നല്‍കുന്നതല്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പക്ഷം. രണ്ടാം പാദ സെമി ഒരു പുതിയ മത്സരമായിരിക്കുമെന്നും ഠിനമായിരിക്കുമെന്ന പക്ഷക്കാരനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ ഇവാന്‍ വുകോമനോവിച്ച്. കഴിഞ്ഞ മത്സരത്തേക്കാള്‍ കഠിനമായിരിക്കും രണ്ടാം പാദമെന്നും പറഞ്ഞു. ഒന്നാം പാദ സെമിയില്‍ ഒരു ഗോളിന് വിജയിച്ചതിനാല്‍ ഇന്ന് സമനില നേടിയാല്‍പ്പോലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താം.

ധനചന്ദ്ര മെയ്‌തെയ് ഒഴിച്ചുള്ള മറ്റെല്ലാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇന്നത്തെ മത്സരത്തില്‍ സെലക്ഷന് ലഭ്യമായിരിക്കും. നിര്‍ണായക മത്സരത്തിന് മുന്‍പ് താരങ്ങളെല്ലാം ഫിറ്റ്‌നസ് വീണ്ടെടുത്തത് ടീമിനും ആരാധകര്‍ക്കും നല്‍കുന്ന ആശ്വാസവും ആവേശവും ചെറുതല്ല. അതേ സമയം ജംഷദ്പൂര്‍ നിരയില്‍ ബോറിസ് സിംഗ് ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സൈമന്‍ ലെന്‍ ഡൂംഗല്‍ കളിക്കുന്ന കാര്യവും സംശയമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മദ്ധ്യനിരയില്‍ അഡ്രിയാന്‍ ലൂണയും ജംഷദ്പൂരിനായി ഗ്രെഗ് സ്റ്റുവാര്‍ട്ടും ഏറ്റുമുട്ടും.