തുടക്കത്തില്‍ ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്; എടികെ മോഹന്‍ ബഗാന്‍ മുന്നില്‍

ഐഎസ്എല്‍ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തിലേ ഗോള്‍ വഴങ്ങി. രണ്ടാം മിനിറ്റില്‍ തന്നെ ഹ്യൂഗോ ബൗമസിലൂടെ എടികെ മോഹന്‍ ബഗാന്‍ മുന്നിലെത്തി.

ബ്ലാസ്റ്റേഴ്‌സ് നിലയുറപ്പിക്കും മുന്‍പേ എടികെ മോഹന്‍ ബഗാന്‍ വെടിപൊട്ടിക്കു കയായിരുന്നു ക്രോസ് എന്ന് തോന്നിപ്പിച്ച ബൗമസിന്റെ സ്‌ട്രൈക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി ആല്‍ ബിനോ ഗോമസിനെ കടന്ന് വല കുലുക്കി.

4-4-2 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ അണിനിരത്തിയത്. എടികെ 4-3-3 എന്ന ശൈലയില്‍ പന്തു തട്ടുന്നു.