സൂപ്പര്‍ താരം പുറത്ത്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഷോക്ക്

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് പരിക്ക്. പോഗ്ബ ഈ വര്‍ഷം ഇനി കളത്തിലിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സിനായി കളിക്കവെ തുടയ്‌ക്കേറ്റ പരിക്കാണ് പോഗ്ബയ്ക്ക് തിരിച്ചടിയായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടു മാസത്തോളം പോഗ്ബയ്ക്ക് വിശ്രമം വേണ്ടി വരും. രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും പത്ത് പ്രീമിയര്‍ ലീഗ് കളികളും പോഗ്ബയ്ക്ക് നഷ്ടമാകും.

അതേസമയം, പോഗ്ബയുടെ പരിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നില ഒന്നുകൂടി പരുങ്ങലിലാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ലീഗില്‍ ലിവര്‍പൂളിനോടും നഗവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയോടും തോറ്റ ചുവന്ന ചെകുത്താന്‍മാര്‍ മോശം അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കോച്ച് ഒലെ ഗുണ്ണാര്‍ സോള്‍ഷേറിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.