സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു, പുതിയ തട്ടകം ഗോവ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫുട്ബോൾ ഇന്ത്യയിൽ ജനപ്രീതിയുടെ പുതിയ ഉയരത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. തിരക്കേറിയ ഗാലറി സ്റ്റാൻഡുകൾ മാത്രമല്ല, സോഷ്യൽ മീഡിയയിൽ ആരാധകർ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ പിന്തുടരുന്നത് ഇന്ത്യൻ ഫുട്ബോളിനുള്ള അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ടീമുകളെ മാത്രമല്ല താരങ്ങളെയും ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നു.

എന്നാൽ ടീമിനായി ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പ് കരാർ ഒപ്പിട്ട വാർത്ത മാത്രം അറിഞ്ഞാൽ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ കിട്ടുന്ന ഒരു ടീമും താരങ്ങളുമുണ്ട്-നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ ഫൈനൽ പ്രവേശനത്തിൽ അതിനിർണായക റോൾ ചെയ്ത അൽവാരോ വസ്‌ക്വാസ് ക്ലബ് വിടുന്നു എന്ന വാർത്തയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്നത്.

ഐഎസ്എൽ ക്ലബ് തന്നെയായ എഫ്സി ​ഗോവയിലേക്കാണ് ഈ താരത്തിന്റെ കൂടുമാറ്റം. താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന വാർത്തൾക്കിടയിലാണ് അപ്രതീക്ഷിതമായി ഗോവൻ ടീമിലേക്ക് താരം കൂടുമാറിയത്. ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്

Read more

വാസ്‌ക്വസിന് ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി ഓഫറുകൾ വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുറമെ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ നിന്നും ചൈനയിൽ നിന്നും താരത്തിന് ഓഫർ വന്നിരുന്നു. ഇതിൽ ചൈനയിൽ നിന്നും വന്ന ഓഫർ നിരസിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്തിരുന്നാലും ഗോവ തിരഞ്ഞെടുക്കാൻ താരം തീരുമാനിക്കുകയായിരുന്നു. എന്തായാലും താരത്തിന്റെ പോക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാകുന്നുണ്ട്.