അപ്പോൾ ഇതാണ് മാഞ്ചസ്റ്റർ സിറ്റിയും കെ.ജി.എഫും തമ്മിലുള്ള ബന്ധം

2018 ഡിസംബറില്‍ ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് കാര്യമായ ഓളമൊന്നും ഉണ്ടാക്കാതെ എത്തിയ സിനിമയായിരുന്നു കെ.ജി.എഫ്. പണ്ട് മൂന്നര വര്‍ഷം മുമ്പ് തിയേറ്ററുകളിലേക്ക് അലയടിച്ചെത്തിയത് ഒരു തിരമാലയായിരുന്നെങ്കില്‍ വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് സുനമായി ആയി മാറിയിരിക്കുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിന് ഒന്നാം ഭാഗത്തേക്കാൾ സ്വീകാര്യത ലഭിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നതാണ്. സിനിമയുടെ തരംഗം എല്ലാ മേഖലയിൽ ഉള്ള ആളുകളും ഏറ്റെടുത്തിരിക്കുന്നു. ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയായാണ് കെ.ജി.ഫ് ഏറ്റെടുത്തത്.

തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ഗുണ്ടോ, ഫോഡൻ തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെയാണ് പേരുകളുടെ ആദ്യത്തെ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമക്ക് ലോകോത്തര ജനപ്രീതിയുടെ അടയാളമായി ഇതിനെ ആരാധകർ കാണുന്നു.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ടീമാണ് സിറ്റി, അപകടകാരികളായ 3 താരങ്ങളെ കെ.ജി.എഫ് ആയി താരതമ്യപ്പെടുത്തിയ സിറ്റിയുടെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.

View this post on Instagram

A post shared by Manchester City (@mancity)