ഒറ്റ സീസൺ, നേടിയ നാണക്കേടിന്റെ റെക്കോഡുകൾ നിരവധി; ഇങ്ങനെ ഒരു അപമാനം ഇനി സ്വപ്നങ്ങളിൽ മാത്രം

2008 ലെ ഇംഗ്ലീഷ് പ്രീമിർ ലീഗ് സീസൺ. മാഞ്ചസ്റ്റർ യുണൈറ്റഡ് – ചെൽസി കടുത്ത പോരാട്ടം കണ്ട സീസണിന് ഒടുവിൽ യൂണൈറ്റഡ് ജയിച്ച് കയറുക ആയിരുന്നു. ആ സീസണിൽ ആവേശം നിലനിന്നെങ്കിലും മറ്റൊരു നാണക്കേടിന്റെ റെക്കോർഡിന് കാരണമായതിന്റെ പേരിലാണ് സീസൺ ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നത്.

ഒരു അനാവശ്യ റെക്കോർഡ് സൃഷ്‌ടിച്ച ഡെർബി കൗണ്ടി ടീമാണ് വാർത്തകളിൽ നിറഞ്ഞത് . 20 ടീമുകൾ പങ്കെടുത്ത ആ സീസണിൽ പങ്കെടുത്ത ബാക്കി 19 ടീമുകളും കാണിച്ച ഒരു സ്പിരിറ്റ് കാണിക്കാൻ ഡെർബിക്ക് സാധിച്ചില്ല. മാത്രമല്ല അതിദയനീയം ആയി അവരുടെ കാര്യങ്ങൾ,

38 മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് ഡെർബിക്ക് ജയിക്കാനായത് – ന്യൂകാസിലിനെതിരെ മാത്രം . അവർ 29 കളികളിൽ തോറ്റു (മറ്റൊരു റെക്കോർഡ്), 20 ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് 89 ഗോളുകൾ, സീസൺ ആകെ നേടിയത് വെറും 11 പോയിന്റുകൾ മാത്രം(ഇതുമൊരു റെക്കോർഡാണ്)

മറ്റൊരു ടീമും ഈ നാണക്കേടിന്റെ റെക്കോർഡ് മറികടക്കുമെന്ന് തോന്നുന്നില്ല.