ഇന്ത്യന്‍ ഫുട്‌ബോളിന് പുതുജീവന്‍ നല്‍കാന്‍ സുപ്രീംകോടതി, എ.ഐ.എഫ്.എഫിനെ നയിക്കാന്‍ താത്കാലിക ഭരണസമിതിയെ നിയോഗിച്ചു

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടത്തിപ്പിന് താത്കാലിക ഭരണസമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മുന്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ, ഡോ. എസ് വൈ ഖുറേഷി, മുന്‍ ഇന്ത്യന്‍ താരം ഭാസ്‌കര്‍ ഗാംഗുലി എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്.

2020ല്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോളിന് സംപ്രേക്ഷണം ഇല്ലാതിരുന്നത് മറ്റും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു.

മുന്‍കാല ഫുട്‌ബോള്‍ താരങ്ങളുടെയും കാല്‍പ്പന്ത് പ്രേമികളുടെയും ആവശ്യമാണ് സുപ്രീം കോടതിയുടെ ഉത്തരവിലൂടെ നടപ്പിലാകാന്‍ പോകുന്നത്. പുതിയ ഭരണസമിതി വരുന്നതോടെ സംപ്രേക്ഷണത്തിലേത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.