റൊണാൾഡോ ഒരിക്കലും ചരിത്രത്തിലെ ഏറ്റവും മികച്ച താരമല്ല: മുൻ ബ്രസീൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ലോകത്തിലെ മികച്ച ഫുട്ബോൾ താരം റൊണാൾഡോ ആണെന്നും, എന്നാൽ പെലെ, മറഡോണ, എന്നിവരെ വെച്ച് താരതമ്യം ചെയ്യ്താൽ അദ്ദേഹം ഒരിക്കലും അവരുടെ ലെവലിൽ എത്തില്ല എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ബ്രസീൽ താരം കഫു.

കഫു പറയുന്നത് ഇങ്ങനെ:

” റൊണാൾഡോ മികച്ച കളിക്കാരൻ തന്നെയാണ് പക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരം അദ്ദേഹമാണ് എന്ന് ഞാൻ പറയില്ല. ചരിത്രത്തിലെ കാര്യം പറയുകയാണെങ്കിൽ പെലെ, മറഡോണ എന്നിവർ അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കും. കഴിഞ്ഞ 6 അല്ലെങ്കിൽ 7 വർഷത്തെ കാര്യം പറഞ്ഞാൽ റൊണാൾഡോ തന്നെയാണ് കേമൻ, പക്ഷെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റ് എടുത്താൽ റൊണാൾഡോയെക്കാൾ മികച്ചവർ വേറെയുമുണ്ട്” കഫു പറഞ്ഞു.