റൊണാൾഡോയുടെ വാരഫലം- മാനഹാനി ധനനഷ്ടം, എയറിൽ നിന്നിറങ്ങാൻ സമയമില്ലാതെ റൊണാൾഡോ; എങ്ങനെ വെളുപ്പിക്കും എന്നറിയാതെ ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഞായറാഴ്ച പിയേഴ്‌സ് മോർഗനുമായുള്ള സ്‌ഫോടനാത്മക അഭിമുഖത്തിന് താരത്തിന് 1 മില്യൺ പിഴ ചുമത്തിയേക്കും, മാനേജർ എറിക് ടെൻ ഹാഗും മറ്റ് സീനിയർ എക്‌സിക്യൂട്ടീവുകളും തന്നെ ചതിച്ചെന്നും പുറത്താക്കാൻ ശ്രമിക്കുണ്ടെന്നുമാണ് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞത്. മുഴുവൻ ഭാഗവും റിലീസ് ചെയ്യാത്ത അഭിമുഖം ഇതിനോടകം വൈറൽ ആയിട്ടുണ്ട്.

റൊണാൾഡോയുടെ അവകാശവാദങ്ങളെത്തുടർന്ന് വലിയ പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്ന് നിരവധി യുകെ മാധ്യമങ്ങൾ അവകാശപ്പെട്ടു. “പിയേഴ്‌സ് മോർഗന് ടീമിനെതിരെയും മാനേജ്മെന്റിനെതിരെയും ഒകെ കുറ്റപ്പെടുത്തി നൽകിയ റൊണാൾഡോയ്ക്ക് കുറഞ്ഞത് ഒരു മില്യൺ പൗണ്ട് പിഴ ചുമത്തും”,

ടെൻ ഹാജി ചുമതലയേറ്റ ശേഷം റൊണാൾഡോക്ക് മോശം ദിനങ്ങളാണ്. മോശം ഫോമും പെരുമാറ്റവും റൊണാൾഡോയെ ടെൻ ഹാഗിന്റെ ശത്രുയാക്കി. കൂടുതൽ സമയവും താരം ബഞ്ചിൽ തന്നെ വിശ്രമിച്ചപ്പോൾ റൊണാൾഡോ ഇല്ലാതെ ഉള്ള മത്സരത്തിൽ കൂടുതൽ ആധികാരികാതെയോടെ ജയിക്കുന്നത് കൂടി ആയതോടെ റൊണാൾഡോ ശരിക്കും അപ്രീയനായി.

ടെൻ ഹാഗിനെക്കുറിച്ച് റൊണാൾഡോ പറഞ്ഞത് ഇങ്ങനെ- “എനിക്ക് അദ്ദേഹത്തോട് ബഹുമാനമില്ല, കാരണം അദ്ദേഹം എന്നോട് ബഹുമാനം കാണിക്കുന്നില്ല,” പിയേഴ്സ് മോർഗൻ സെൻസർ ചെയ്യാത്ത ടിവി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്]

” ടെൻ ഹാജി മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാന്‍ ചതിക്കപ്പെട്ടു. ജനങ്ങള്‍ സത്യം തിരിച്ചറിയണം.” റൊണാൾഡോ പറഞ്ഞു.

സർ അലക്സ് ഫെർഗുസൺ വിളിച്ചതുകൊണ്ട് മാത്രമാണ് താൻ തിരികെ എത്തിയതെന്നും എന്നാൽ അലക്സ് ഫെർഗുസൺ മടങ്ങിയ യുണൈറ്റഡിന് ഒരു പുരോഗമനവും ഉണ്ടായിട്ടില്ലെന്നും രണ്ടാം വരവിൽ തനിക്ക് മനസിലായി എന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.

Read more

എന്തായാലും ജനുവരി ട്രാൻസഫർ വിൻഡോയിൽ താരത്തെ എന്തായാലൂംമ്‌ ക്ലബ് പുറത്താക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.