മറഡോണയാണ് ഗോട്ട് എന്ന് കരുതിയാണ് സ്വീകരണത്തിന് ആൾ വരാതിരുന്നത്, മെസിയെ പരിഹസിച്ച് റൊണാൾഡോയുടെ കൂട്ടുകാരൻ

ഞായറാഴ്ച അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടിയപ്പോൾ ലയണൽ മെസ്സി മറഡോണ എന്ന മരണമില്ലാത്ത ഇതിഹാസത്തിന് വേണ്ടി 36 വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം കിരീടം ജയിച്ച് ചരിത്രം രചിച്ചു. വലിയ കിരീട വിജയത്തിന് ശേഷം അതിഗംഭീര സ്വീകരണമാണ് ടീമിന് കിട്ടിയത്.

വിജയിച്ച അര്ജന്റീന ടീമിനെ കാണാൻ തെരുവുകളിൽ നാല് ദശലക്ഷം ആളുകൾ ഒത്തുകൂടി. എന്നിരുന്നാലും, പിയേഴ്സ് മോർഗൻ അതൊന്നും കണ്ടിട്ട് അത്ര മതിപ്പുളവായില്ല. ജനസംഖ്യയുടെ കാൽശതമാനം പോലും ആൾ പരിപാടിക്ക് എത്തിയില്ലെന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

15 ലക്ഷം ജനസംഖ്യ ഉള്ള നാട്ടിൽ ബാക്കിയുള്ള 11 ദശലക്ഷം ആളുകൾ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചതായി മോർഗൻ കൂട്ടിച്ചേർത്തു.

മോർഗൻ ട്വിറ്ററിൽ എഴുതിയത് ഇതാ:

“അപ്പോൾ? നഗരത്തിലെ ജനസംഖ്യ 15 മില്ല്യൺ ആണ് , ബാക്കിയുള്ളവർ മറഡോണയാണ് ഗോട്ട് എന്ന് കരുതിയാകും വീട്ടിൽ ഇരിക്കുന്നത്.” ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള മോർഗന്റെ ആരാധന കണക്കിലെടുക്കുമ്പോൾ, അദ്ദേഹം മെസ്സിയെ അവിടെയും ഇവിടെയും പരിഹസിക്കുന്നതിൽ അതിശയിക്കാനില്ല.