റൊണാൾഡോ സൗദിയിൽ പോയപ്പോൾ കളിയാക്കി മെസി അമേരിക്കയിൽ എത്തിയപ്പോൾ കൈയടിച്ചു, മാധ്യമങ്ങളും ആരാധകരും കാണിച്ചത് ഇരട്ടത്താപ്പ് എന്ന് റിയോ ഫെർഡിനാൻഡ്

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്കും ലയണൽ മെസി എം‌എൽ‌എസിലേക്കും മാറിയത് വ്യത്യസ്തമായ രീതിയിലാണെന്ന് മാധ്യമങ്ങളും ആരാധകരും കൈകാര്യം ചെയ്തത് എന്ന അവകാശ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ്.

റൊണാൾഡോയുടെ വരവിന് മുമ്പ് സൗദി ലീഗിന് അത്ര ആരാധകർ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. റൊണാൾഡോയെ കൂടാതെ, കരീം ബെൻസെമ, എൻഗോലോ കാന്റെ, ജോർദാൻ ഹെൻഡേഴ്സൺ, റോബർട്ടോ ഫിർമിനോ, ഫാബിഞ്ഞോ, റിയാദ് മഹ്രെസ്, കാലിഡൗ കൗലിബ്ലി, റൂബൻ നെവസ്, സാദിയോ മാനെ എന്നിവരും മിഡിൽ ഈസ്റ്റേൺ ലീഗിൽ ചേർന്നു.

മികച്ച ശമ്പള സ്കെയിൽ ഉപയോഗിച്ച് തങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ മികച്ച കളിക്കാർ സൗദി അറേബ്യയിലേക്ക് മാറിയെന്ന് ഫെർഡിനാൻഡ് കണക്കാക്കുന്നു. താൻ ഇപ്പോഴും സജീവമായിരുന്നെങ്കിൽ സൗദിയിലേക്ക് മാറുമായിരുന്നുവെന്ന് ഇതിഹാസ ഡിഫൻഡർ കൂട്ടിച്ചേർത്തു.

ഫെർഡിനാൻഡ് പറഞ്ഞത് ഇങ്ങനെ :

“മെസ്സി അമേരിക്കയിലേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കും പോകുന്നതിനെ മാധ്യമങ്ങളും ആളുകളും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നോക്കൂ. ഒരു കളിക്കാരൻ അമേരിക്കയിൽ പോകുമ്പോൾ നിങ്ങൾ അവനെ അഭിവാദ്യം ചെയ്യുന്നു, എന്നാൽ ഒരു കളിക്കാരൻ സൗദിയിലേക്ക് പോകുമ്പോൾ അയാൾ ആക്രമിക്കപ്പെടുന്നു. അമേരിക്ക ഒരു തികഞ്ഞ രാജ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഞാൻ % വിരമിച്ചില്ലെങ്കിൽ, ഞാനും സൗദി അറേബ്യയിലേക്ക് പോകുമായിരിന്നു.”മുൻ താരം പറഞ്ഞ് അവസാനിപ്പിച്ചു.

2022 ഡിസംബർ 31-ന് റൊണാൾഡോ അൽ-നാസറിൽ ഒരു ഫ്രീ ഏജന്റായി ചേർന്നു. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചു, 18 ഗോളുകളും മൂന്ന് അസിസ്റ്റുകളും നൽകി. അതേസമയം, ലയണൽ മെസി പി.എസ്.ജി വിട്ട ശേഷം എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ഫ്രീ ഏജന്റായി ചേർന്നു. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും ഒരു അസിസ്റ്റും നേടി.