ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ബള്‍ഗേറിയയുടെ മുന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്. റൊണാൾഡോ മികച്ചതാണെന്നും, എന്നാൽ താൻ തിരഞ്ഞെടുക്കുന്ന താരം അത് മറ്റൊരാളാണ് എന്നുമാണ് ദിമിതര്‍ ബെര്‍ബറ്റോവ് പറയുന്നത്.
ദിമിതര്‍ ബെര്‍ബറ്റോവ് പറയുന്നത് ഇങ്ങനെ:
” ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരമാണ്. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി ഞാൻ തിരഞ്ഞെടുക്കുന്ന താരം അത് ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ല. എന്നെ സംബന്ധിച്ച് നെതര്‍ലാന്‍ഡ്‌സ് മുന്‍ ഇതിഹാസം മാര്‍ക്കോ വാന്‍ബാസ്റ്റണെന്നാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ” ദിമിതര്‍ ബെര്‍ബറ്റോവ് പറഞ്ഞു.