റൊണാൾഡോയ്ക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു, അതിലേക്ക് എത്താൻ ഒരുപാട് കഠിനാധ്വാനം ചെയ്തു: ഫ്രാൻസിസ് നഗന്നൂ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ഈ വര്ഷം സൗദി ലീഗിൽ നിന്ന് താരം പോകും എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം താരം തുടർന്നും അൽ നാസറിൽ തുടരും. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാക്കിയത് അദ്ദേഹത്തിന്റെ കളിയോടുള്ള ആത്മാർത്ഥതയും, ചിട്ടയായ ജീവിത ശൈലിയുമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മിക്സഡ് മാർഷ്യൽ ആർട്സ് താരമായ ഫ്രാൻസിസ് നഗന്നൂ.

ഫ്രാൻസിസ് നഗന്നൂ പറയുന്നത് ഇങ്ങനെ:

” ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇങ്ങനെ യുദ്ധം ചെയ്യുന്ന തരത്തിലുള്ള കായിക ഇനങ്ങളോട് പ്രേത്യേക താല്പര്യമുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ ചെറുപ്പത്തിൽ പറയാമായിരുന്നു ഒരു പ്ലയെർ ആകാനുള്ള കഴിവ് തനിക്കില്ല എന്ന്, പക്ഷെ അദ്ദേഹം തന്റെ കഠിനാധ്വാനത്തിലൂടെ മികച്ച താരമായി മാറി. അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട്, അതിലേക്ക് എത്തുന്നതിനു വേണ്ടി ചിട്ടയായ ജീവിത ശൈലി റൊണാൾഡോ സ്വീകരിച്ചു” ഫ്രാൻസിസ് നഗന്നൂ പറഞ്ഞു.

Read more