പലസ്തീന്‍ ജനതയ്ക്ക് നോമ്പു തുറക്കാന്‍ 12 കോടി രൂപ സമ്മാനിച്ച് റൊണാള്‍ഡോ

ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പട പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഒരിക്കല്‍ കൂടി ഐക്യദാര്‍ഢ്യവുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റമദാനില്‍ പലസ്തീനിലെ വിശ്വാസികള്‍ക്ക് ഇഫ്ത്താര്‍ വിരുന്നിനായി 1.5 മില്യണ്‍ യൂറോയാണ് (ഉദ്ദേശം 11 കോടി 75 ലക്ഷം രൂപ) റൊണാള്‍ഡോ സമ്മാനമായി നല്‍കിയിരിക്കുന്നത്.

9 സ്‌പോര്‍ട്ട്‌സ് പ്രൊ എന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. താരത്തിന്റെ സഹായവാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ ഇസ്രായേലിന്റെ ആര്‍സണ്‍ ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസ്സുക്കാരനെ റയല്‍ മാഡ്രിഡ് ക്ലബിലേക്ക് ക്ഷണിച്ച് ക്രിസ്റ്റ്യാനോ സന്തോഷം പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഏറെ സംഘര്‍ഷത്തിലൂടെയാണ് നിലവില്‍ ഇസ്രായേല്‍-പലസ്തീന്‍ അതിര്‍ത്തി കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം പലസ്തീന്റെ നഖബ ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ അമ്പതിലധികം പലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു.