റൊണാള്‍ഡീന്യോയ്ക്ക് ആശ്വാസം, ജയില്‍ മോചിതനായി, ഇനി തടവ് ഇങ്ങനെ

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് ആശ്വാസം. കോറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ റൊണാള്‍ഡിഞ്ഞോ പാരാഗ്വെയില്‍ ജയില്‍ മോചിതനായി. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പാരാഗ്വെയിലേക്ക് കടന്നുവെന്ന കുറ്റത്തിന് കഴിഞ്ഞ ഒരു മാസത്തോളമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു റെണാള്‍ഡിഞ്ഞോ.

ജയില്‍ മോചിതനായെങ്കിലും ഇവര്‍ വീട്ടുതടങ്കലില്‍ തുടരും. ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് റൊണാള്‍ഡോ നേരിടുന്നത്. എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ റൊണാള്‍ഡിഞ്ഞോയ്ക്ക് അനുമതി ലഭിച്ചു.

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് പാരാഗ്വെയില്‍ എത്തിയത് എന്നാണ് റൊണാള്‍ഡിഞ്ഞോയുടെ വാദം. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സമ്മാനമായി ബ്രസീലിലെ ഒരു ബിസിനസുകാരന്‍ നല്‍കിയതാണെന്നും ഇവര്‍ വാദിക്കുന്നു.

2018 നവംബറിലാണ് ബാഴ്സ മുന്‍ താരത്തിന്റെ പാസ്പോര്‍ട്ട് ബ്രസീല്‍ കോടതി മരവിപ്പിച്ചത്. വ്യാജ പാസ്പോര്‍ട്ടുമായി പാരാഗ്വെയില്‍ പിടിയിലായതിന് പിന്നാലെ 1.3 മില്യണ്‍ യൂറോയുടെ ബോണ്ട് റൊണാള്‍ഡിഞ്ഞോ കോടതിയില്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 32 ദിവസമായി റൊണാള്‍ഡിഞ്ഞോ ജയിലിലായിരുന്നു.