റൊണാൾഡോ- റൂണി വാക്പോര് അതിരൂക്ഷം, അടിച്ചും തിരിച്ചടിച്ചും താരങ്ങൾ

സൂപ്പർ താരമായ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചത് മോശം തീരുമാനം ആയിരുന്നു എന്ന് വെയ്ൻ റൂണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റൊണാൾഡോക്ക് പകരം യുവതാരങ്ങളെ ആയിരുന്നു ഉനിറെദ് ടീമിൽ എത്തിക്കേണ്ടതെന്നും റൂണി പറഞ്ഞിരുന്നു. ഇതോടെ ഇരുതാരങ്ങളും തമ്മിലുള്ള വലിയ വാക്ക്പോരിനാണ് ഫുട്ബോൾ ലോകം സാക്ഷിയായത്.

റൂണിക്ക് അസൂയ കൊണ്ടാണ് ഇതൊക്കെ പറഞ്ഞതെന്നും റൊണാൾഡോ പറഞ്ഞു. റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ കളിക്കുന്നു റൂണി വാചകം അടിക്കുന്നു,തന്റെ കരിയറിന്റെ അവസാന കാലത്തും ഏറ്റവും മികച്ച ടീമിലാണ് സൂപ്പർ താരം കളിക്കുന്നത് എന്നൊക്കെ പറഞ്ഞ് റൊണോ ഫാൻസും കൂടിയതോടെ സംഭവം ചൂടുപിടിച്ചു. റൊണാൾഡോയുടെ അസൂയ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റൂണി.

“റൊണാൾഡോയോട് അസൂയ ഉണ്ടാകും എന്നും ലയണൽ മെസ്സി ഒഴിയികെ ബാക്കി എല്ലാ ഫുട്ബോൾ താരങ്ങൾക്കും റൊണാൾഡോയോട് അസൂയ ഉണ്ടാവും ” റൂണി തിരിച്ചടിച്ചു. മെസ്സിയാണ് റൊണാൾഡോയെക്കാൾ മികച്ചവനെന്ന് റൂണി നേരത്തെ പറഞ്ഞിട്ടുണ്ട്. ആദ്യ യുണൈറ്റഡ് സീസൺ കാലത്ത് റോണോയുടെ സഹതാരമായിരുന്നു റൂണി.

എന്തായാലും റൂണിക്ക് റൊണാൾഡോ ഇതിന് മറുപടി കൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ