നോക്കിയത് ബയേണും റയലും കിട്ടാതിരുന്നത് കൊണ്ടു ചെല്‍സി; നാക്കുളുക്കി ലൂക്കാക്കു വിവാദത്തില്‍

നിലവിലെ ഫുട്ബോള്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളായ റൊമേലു ലൂക്കാക്കൂ സ്വന്തം ക്ലബ്ബിനെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്ത് വന്നത് വിവാദമാകുന്നു. താരത്തിനെതിരേ സ്വന്തം ക്ലബ്ബിന്റെ പരിശീലകനും ആരാധകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. ബെല്‍ജിയം കാരനായ റോമേലു ലൂക്കാക്കൂ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയിലാണ് കളിക്കുന്നത്. തന്റെ മൂന്‍ ക്ലബ്ബായ ഇന്റര്‍മിലാന്‍ വിടുമ്പോള്‍ ചെല്‍സി തന്റെ അജണ്ഡയിലേ ഉണ്ടായിരുന്നില്ല എന്നും പ്രതീക്ഷിക്കപ്പെട്ട ക്ലബ്ബുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാലാണ് ചെല്‍സിയില്‍ എത്തിയത് എന്നുമാണ് താരം ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

നേരത്തേ ഇറ്റാലിയന്‍ ക്ലബ്ബ് വിടുമ്പോള്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്, സ്പാനിഷ് മുന്‍നിര ക്ല്ബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്സിലോണ എന്നിവയായിരുന്നു തന്റെ ഉന്നമെന്ന് താരം പറഞ്ഞു. എന്നാല്‍ ഈ ക്ലബ്ബുകളൊന്നും താരത്തിനായി മുമ്പോട്ട് വന്നില്ല. അതുകൊണ്ടാണ് താന്‍ ചെല്‍സി സ്വീകരിച്ചതെന്നും സ്‌ക്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Romelu Lukaku 'not happy' about his situation at Chelsea - The Athletic

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റക്കാരന്‍ പോളണ്ടിന്റെ ലെവന്‍ഡോവ്സ്‌ക്കിയുള്ളപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് മറ്റൊരു ഫോര്‍വേഡിന്റെ ആവശ്യമില്ല. റയല്‍മാഡ്രിഡിന് ഫ്രഞ്ച് താരം കരീം ബെന്‍സേമയേക്കാള്‍ മികച്ച താരമല്ല ലൂക്കാക്കൂ. ബാഴ്സിലോണയാണ് കടം കയറി പൊളിഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മൂന്ന് ക്ലബ്ബുകളും താരത്തിനായി രംഗത്ത് വരേണ്ട ആവശ്യമില്ല. താന്‍ ക്ലബ്ബ് വിടുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ മൂന്ന് ക്ലബ്ബുകളില്‍ ഒരെണ്ണം ഇന്ററിന് പിന്നാലെ വരുമെന്നാണ് കരുതിയതെന്നും താരം പറഞ്ഞു.

World Cup 2018: Lukaku and Hazard at the double as Belgium crush Tunisia |  Sports | German football and major international sports news | DW |  23.06.2018

Read more

നിര്‍ദോഷിയെന്ന് താരം പറഞ്ഞ കമന്റ് പക്ഷേ കളിയെഴുത്തുകാരും വിമര്‍ശകരും ഏറ്റെടുത്തു. അഭിമുഖത്തിന്റെ വീഡിയോ ആരാധകരും കളിയെഴുത്തുകാരും എടുത്ത് സാമൂഹ്യമാധ്യമത്തില്‍ ഇട്ടതോടെ താരത്തിനെതിരേ ട്രോളോട് ട്രോള്‍ ആണ്. അതേസമയം താന്‍ ചെല്‍സിയെ സ്നേഹിക്കുന്നുണ്ടെന്നും ഇന്റര്‍ തന്റെ ഹൃദയത്തോട്് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഒരിക്കലും അവിടം വിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നുമെല്ലാം അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 115 ദശലക്ഷം യൂറോ നല്‍കിയാണ് ഇന്ററില്‍ നിന്നും ലൂക്കാക്കുവിനെ ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിച്ചത്.