ഇടയ്ക്കിടെ വന്നും പോയും ഇരിക്കാൻ ഇന്ത്യൻ ടീം സത്രമില്ല രോഹിത്, വിശ്രമം ഇല്ലാതെ ഇനി എല്ലാ ഏകദിനങ്ങളും രോഹിത് ഇറങ്ങണം; നോ റസ്റ്റ് എന്ന് സുനിൽ ഗവാസ്‌ക്കർ

ഓസ്‌ട്രേലിയക്കെതിരായ പരമ്പര തോൽവിക്ക് ശേഷം രോഹിത് ശർമ്മ ഈ വർഷത്തെ എല്ലാ ഏകദിനങ്ങളും കളിക്കണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ സുനിൽ ഗവാസ്‌കർ. കുടുംബത്തിലെ ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ആദ്യ ഏകദിനത്തിൽ നിന്ന് മാറിനിന്ന രോഹിത് രണ്ടാം ഏകദിനത്തിലാണ് തിരിച്ചുവന്നത്.

ഭാര്യാസഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം രോഹിതിന് നഷ്ടമായി. 35-കാരൻ അടുത്ത രണ്ട് ഗെയിമുകൾക്കായി മടങ്ങിവന്നു, പക്ഷേ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിക്കാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗവാസ്‌ക്കർ , അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ കുടുംബ പ്രതിബദ്ധതകൾക്ക് ഇടമില്ലെന്ന് പറഞ്ഞു. എല്ലാ കളികൾക്കും ക്യാപ്റ്റൻ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കണക്കാക്കുന്നു.

“എനിക്ക് തോന്നുന്നു അവൻ എല്ലാ കളികളും കളിക്കണം. ഒന്നോ രണ്ടോ മത്സരത്തിൽ വിശ്രമിച്ചിട്ട് പിന്നെ മടങ്ങിവന്ന് കളിക്കുന്നത് നല്ല രീതിയല്ല. ഇത് വളരെ പ്രധാനമാണ്. മറ്റേതൊരു കളിക്കാരനും ഇത് സംഭവിക്കാം, രോഹിതിന്റെ അവസ്ഥ മനസിലാകാൻ, എന്തിരുന്നാലും ഇനിയുള്ള മത്സരങ്ങളിൽ എല്ലാം അവൻ കളിക്കണം.”

“വേൾഡ് കപ്പിനെ കുറിച്ച് പറയുമ്പോൾ, നിങ്ങൾക്ക് മറ്റ് കുടുംബ പ്രതിബദ്ധത ഉണ്ടയിലും അത് ഒഴിവാക്കണം ; അത് അത്ര ലളിതമാണ്. അതിനുമുമ്പ് ചെയ്യാനുള്ളത് ഇൽമ് ചെയ്ത തീർക്കുക. എമർജൻസി സിറ്റുവേഷൻ വരുകയാണെങ്കിൽ മാത്രം അത് മനസിലാക്കാം.”

ആദ്യ ഏകദിനത്തിൽ രോഹിതിന്റെ അഭാവം കാരണം ഹാർദിക് പാണ്ഡ്യയയാണ് ഇന്ത്യയെ നയിച്ചത്. സന്ദർശകരെ 188ന് പുറത്താക്കിയ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചു.