ചുവന്ന കരങ്ങളോടെ റഫറി തൂക്കി; ഉദ്ഘാടന മത്സരത്തിൽ മൂന്ന് പേർക്ക് റെഡ് കാർഡ്

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി മെക്‌സിക്കോ. ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു. ഹുലിയന്‍ ക്വിനോനസും (ഒമ്പത്) റൗള്‍ ജിമിനസും (67) മെക്‌സിക്കോയ്ക്കുവേണ്ടി ഗോളടിച്ചു.

മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദ്യ മത്സരത്തിൽ തന്നെ മൂന്നു താരങ്ങൾക്ക് റെഡ് കാർഡ് ലഭിക്കുന്നത്.

Read more

ദക്ഷിണാഫ്രിക്കയുടെ യായ സിതോളും (50-ാം മിനിറ്റ്) തെംബ സ്വാനെയും (84-ാം മിനിറ്റ്) മെക്‌സിക്കോ ക്യാപ്റ്റന്‍ സിസര്‍ മൊണ്ടെസും (90+2) ചുവപ്പുകാര്‍ഡ് വഴങ്ങി. രണ്ടാം മത്സരം രാവിലെ 7.30 നാണ് ക്രമീകരിച്ചിരിക്കുന്നത്. സൗത് കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.