അപ്രതീക്ഷിത നീക്കവുമായി മാഡ്രിഡ് മാനേജ്‌മെന്റ്‌: സിദാന് 'പണി' കിട്ടുമോ?

സീസണില്‍ റയലിന് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. റയല്‍ പരിശീലകന്‍ സിദാന്റെ കാര്യത്തില്‍ ക്ലബ് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് സൂചനകള്‍. സിദാന് പകരം മുന്‍ പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടിയെ റയലിലെത്തിക്കാന്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്സ് തീരമാനമെടുത്തിരിക്കുകയാണ്.

സിദാനെ ഇനിയും പരിശീലകനായി നിലനിര്‍ത്തി സാഹസത്തിന് തുനിയാന്‍ ക്ലബും ആരാധകരും തയ്യാറല്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റാലിയന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് പരിശീലകനായിരുന്നു കഴിഞ്ഞ സീസണില്‍ അന്‍സലോട്ടി.

റയലില്‍ 2 വര്‍ഷം പരിശീകനായിരുന്ന സമയത്ത് അന്‍സലോട്ടി് ചാമ്പ്യന്‍സ് ട്രോഫിയും ക്ലബ് ലോകകപ്പും സൂപ്പര്‍കപ്പുമൊക്കെ ബര്‍ണാബ്യുവിലെത്തിച്ചു. പക്ഷെ അന്‍സലോട്ടിയുടെ രണ്ടാം സീസണ്‍ കിരീട രഹിതമായിരുന്നു. തുടര്‍ന്ന് പരിശീലകസ്ഥാനത്ത്‌നിന്നും ക്ലബ് ഈ ഇറ്റാലിയനെ നീക്കം ചെയ്യുകയായിരുന്നു.

റയല്‍ ആരാധകര്‍ക്കിടയില്‍ സിദാന് മതിപ്പ് തീരെയില്ല. എന്നാല്‍ അന്‍സലോട്ടിയോട് ആരാധകര്‍ക്ക് നല്ല മതിപ്പാണ്താനും. സിദാനെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തുന്നതിനോട് മാത്രമല്ല ആരാധകര്‍ക്ക് ദേഷ്യം. കരീം ബന്‍സെമയുള്‍പ്പടെയുള്ള താരങ്ങളെ ക്ലബ്ബില്‍ കളിപ്പിക്കുന്നതിനോടും ആരാധകര്‍ക്ക് എതിരഭിപ്രായമാണ്. ലാലിഗയില്‍ ചിരവൈരികളായ ബാഴ്‌സലോണയുമായി 14 പോയന്റ് പുറകിലാണ് റയല്‍.

എന്നാല്‍ അന്‍സലോട്ടിക്ക് റയലിലെത്തുന്നതിലോട് വലിയ താത്പര്യമില്ല എന്നാണ് സൂചന. ചെല്‍സിലേക്ക് പോകാനായി അന്‍സലോട്ടി തയ്യാറെടുക്കുന്നുണ്ടെന്നും പറയപ്പെടുന്നു. കാത്തിരുന്ന് കാണാം റയലില്‍ എന്ത് സംഭവിക്കുന്നുവെന്ന്.