Real Madrid Vs Sevilla: എംബാപ്പെയ്ക്കും ബെല്ലിങ്ഹാമിനും ഗോള്‍, സെവിയ്യയ്‌ക്കെതിരെ ലാലിഗയില്‍ റയലിന് ജയം

ലാലിഗയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും നേടിയ ഗോളുകളിലാണ് റയല്‍ സെവിയ്യയെ കീഴടക്കിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 12-ാം മിനിറ്റില്‍ ലോയിക് ബാഡെയും 48ാം മിനിറ്റില്‍ ഐസക് റൊമേറോയും റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ടീമിന് തിരിച്ചടിയായി.

Read more

തുടര്‍ന്ന് ഒമ്പത് പേരുമായാണ് റയലിനെതിരെ ടീമിന് കളിക്കേണ്ടി വന്നത്. രണ്ടാം പകുതിയിലെ 75ാം മിനിറ്റില്‍ എംബാപ്പയുടെ ബോക്‌സിന് പുറത്തുനിന്നുളള ഷോട്ടിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 87ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമും സ്‌കോര്‍ ചെയ്തതോടെ മത്സരത്തില്‍ സെവിയ്യയ്‌ക്കെതിരെ റയല്‍ ആധിപത്യം നേടി. ഈ ജയത്തോടെ പോയിന്റ്‌ ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്.