ഡിസംബര്‍ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി പോലീസ് കമ്മീഷ്ണര്‍. പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം പോലീസ് കമ്മീഷണര്‍ ഉന്നയിച്ചിരിക്കുന്നത്. ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബർ 31ലെ ഐഎസ്എൽ മത്സരം മാറ്റണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. പുതുവത്സര രാത്രിയിലെ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. വേദിയോ തിയ്യതിയോ മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ ഐഎസ്എൽ അധികൃതർക്ക് കത്തയച്ചു.
— News18 Kerala (@News18Kerala) December 6, 2017
ഐഎസ്എല്ലിന് തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്സ് വക്താവ് പ്രതികരിച്ചു.
ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ മത്സരമായാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരത്തെ വിലയിരുത്തുന്നത്. ഐഎസ്എല്ലിന് മുമ്പേ തന്നെ ഇരു ടീമിന്റേയും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതുസംബന്ധിച്ച് വാക്ക് പോര് നടന്നിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ആരാധകരെ പലവട്ടം സ്റ്റേഡിയത്തിലും പുറത്തുമെല്ലാം ബംഗളൂരു ആരാധകര്‍ അപമാനിച്ചതും വാര്‍ത്തയായിരുന്നു.
Read more
ബ്ലാസ്റ്റേഴ്സ് മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും വരെ ബംഗളൂരു കാണികളുടെ പരിഹാസത്തിന്റെ ചൂടറിഞ്ഞിരുന്നു. ഇതിനെതിരെ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിടുക വരെ ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ വാര്‍ത്തയെത്തുന്നത്.