അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, വിരമിക്കൽ അപ്ഡേറ്റ് നൽകി ലയണൽ മെസി; ആരാധകർക്ക് നിരാശ

തന്റെ കരിയറിന്റെ അവസാനത്തെ ഘട്ടത്തിലാണ് താൻ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും വിരമിക്കലിനെക്കുറിച്ചുള്ള തീരുമാനം നിലവിൽ എടുക്കാറായിട്ടില്ല എന്നാൽ അത് വൈകില്ല എന്നും സൂപ്പർ താരം മെസി. തന്റെ അവസാനത്തെ ക്ലബ് അത് ഇന്റർമിയാമി ആയിരിക്കും ഇനി വേറെ ക്ലബ്ബിൽ താൻ ചേരാൻ ശ്രമിക്കുന്നില്ല എന്നും മെസി വ്യക്തമാക്കി.

ലയണൽ മെസി പറഞ്ഞത് ഇങ്ങനെ:

“ഈ ജീവിതത്തിൽ ഞാൻ നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ എനിക്ക് പ്രാണവായു ആണ്, ഓരോ സീസണിലേയും ട്രെയിനിങ്ങുകളും മത്സരങ്ങളും ഞാൻ ശെരിക്കും ആസ്വദിച്ചിരുന്നു. എനിക്ക് ഇപ്പോൾ ഏറ്റവും പേടി തോന്നുന്നത് എല്ലാത്തിന്റെയും അവസാനം ഒരു പടിയിറക്കം ഉണ്ട് അതിനെ ആണ് കാരണം യൂറോപ്യൻ ലീഗിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അത് സഹിക്കാനാവുന്നതിലും അപ്പുറം ആയിരുന്നു.”

ഒരു സ്പാനിഷ് മീഡിയയ്ക്കു കൊടുത്ത അഭിമുഖത്തിലാണ് മെസി പ്രതികരിച്ചത്.

മെസി തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ഒരുപാട് രീതിയിൽ അത് എന്നെയും ടീം അംഗങ്ങളെയും സഹായിച്ചു. ഇപ്പോൾ ഞാൻ വിരമിക്കുന്നതിനെ പറ്റി തീരുമാനങ്ങൾ ഒന്നും തന്നെ പറയുന്നില്ല. ഇപ്പോൾ ഉള്ള നിമിഷം ഞാൻ ആസ്വദിക്കുന്നു കാരണം എനിക്ക് ഇനി അധിക നാൾ കളിക്കളത്തിൽ നിൽക്കാൻ സാധിക്കില്ലല്ലോ”

Read more

കോപ്പ അമേരിക്കൻ ടൂർണമെന്റിൽ അർജന്റീനയുടെ ആദ്യ മത്സരം ജൂൺ 20 നു കാനഡയുമായിട്ടാണ്. കഴിഞ്ഞ തവണ കോപ്പ അമേരിക്കൻ ടൂർണമെന്റ് ജേതാക്കൾ ആയിരുന്നു അര്ജന്റീന. ബ്രസീലിനെ 1-0 തോൽപിച്ചുകൊണ്ടാണ് അര്ജന്റീന ചാമ്പ്യന്മാരായത്.