എത്ര പ്രാവശ്യം പരാതി പറഞ്ഞിട്ടും ഒരു വിശേഷവും ഇല്ല, അവർ ചെയ്യുന്ന പ്രവൃത്തിക്ക് എന്റെ പ്രതികാരം ഇങ്ങനെ ആയിരിക്കും; ഗുരുതര ആരോപണവുമായി വിനീഷ്യസ് ജൂനിയർ

റയൽ മാഡ്രിഡ് വിംഗർ വിനീഷ്യസ് ജൂനിയർ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും തനിക്ക് നേരെ കിട്ടിയ വംശീയ അധിക്ഷേപത്തിന് പിന്നാലെ ലാ ലീഗ ഇത്തരം അധിക്ഷേപങ്ങൾ തുടർച്ചയായി നടക്കുമ്പോഴും ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

റയൽ വല്ലാഡോളിഡിനെതിരായ 2-0 വിജയത്തിനിടെ താരത്തെ ആരാധകർ വംശീയമായി അധിക്ഷേപിച്ചു. എന്തിരുന്നാലും, സ്‌പെയിനിൽ കളിക്കുമ്പോൾ വിനീഷ്യസ് ജൂനിയർ വംശീയ വിദ്വേഷം നേരിടുന്നത് ഇതാദ്യമല്ല. 2022 സെപ്റ്റംബറിൽ തങ്ങളുടെ ആരാധകർ വിനീഷ്യസ് ജൂണിയർക്ക് എതിരെ ഇത്തരം അധിക്ഷേപങ്ങൾ പറഞ്ഞപ്പോൾ അത്ലറ്റികോ ആരാധകർക്ക് എതിരെ പ്രതികരിച്ചിരുന്നു.

വിനീഷ്യസ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ :

“വംശീയവാദികൾ മത്സരങ്ങൾ കാണാൻ വരുകയും ലോകത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ മത്സരങ്ങൾക്ക്കിടെ ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ലാ ലിഗ ഒന്നും ചെയ്യാതെ തുടരുന്നു… ഞാൻ തലയുയർത്തിപ്പിടിച്ച് എന്റെയും മാഡ്രിഡിന്റെയും വിജയങ്ങൾ ആഘോഷിക്കും. ”

Read more

എന്തായാലും ഉണ്ടായ വിവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ തങ്ങളുടെ ഭാഗത്ത് നിന്നുള്ള അന്വേഷണങ്ങൾ ആരംഭിക്കുമെന്നാണ് ലീഗ് അറിയിച്ചിരിക്കുന്നത്.