നെയ്മറിന് ഗുരുതര പരിക്ക്; ദീര്‍ഘകാലം പുറത്തിരിക്കുമെന്ന് റിപ്പോര്‍ട്ട്

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഗുരുതര പരിക്ക്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ നെയ്മര്‍ക്ക് ദീര്‍ഘകാലം കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ലീഗ് വണ്ണില്‍ സെന്റ് എറ്റിയേനെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. രണ്ടാം പകുതിയില്‍ എതിര്‍ താരത്തിന്റെ ഫൗളിന് വിധേയനായി വേദന കൊണ്ട് പുളഞ്ഞ നെയ്മറെ സ്ട്രക്ച്ചറിലാണ് കളത്തിന് പുറത്തേക്കുകൊണ്ടുപോയത്.

നെയ്മറിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടന് കാത്തിരിക്കുകയാണ് ക്ലബ്ബ്. ശസ്ത്രക്രിയ വേണ്ടിവരുമെങ്കില്‍ സമീപ കാലത്തൊന്നും താരത്തിന് ഫുട്‌ബോള്‍ കളത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് കരുതപ്പെടുന്നു.