അത്ലറ്റിക്കോയുടെ തൂക്കിയടിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന് എം.വി.ഡി പക പണി

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റനെസ് സർട്ടിഫിക്കേറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ടീം ബസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം നടത്തിയതായി കണ്ടത്. കൊച്ചി പനമ്പള്ളി നഗറിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്. ബസിൽ കണ്ടെത്തിയത് 5 നിയമലംഘനങ്ങൾ എന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.

ബസിന്റെ ടയറുകൾ അപകടാവസ്ഥയിൽ, റിയർ വ്യു മിറർ തകർന്ന് നിലയിൽ, ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകൾ ഉണ്ടായിരുന്നില്ല, ബോണറ്റ് തകർന്ന നിലയിൽ, അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചു എന്നത് ഉൾപ്പടെ ഗുരുതരമായ വീഴ്ചകളാണ് ബസിൽ കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ട്യൂബ് പുറത്ത് കാണാവുന്ന തരത്തിൽ ടയറുകളുടെ സ്ഥിതി അപകടാവസ്ഥയിൽ ആയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിന്റെ ഫിറ്റ്നെസുമായി സംബന്ധിച്ചുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഉടമകൾക്ക് രണ്ട് ആഴ്ചത്തെ സമയം എംവിഡി നൽകി. അത് വരെ ബസ് നിറത്തിൽ ഇറക്കാൻ അനുവാദമില്ല.

ഒഡിഷ എഫ്‌സിയുമായി അവരുടെ നാട്ടിലാണ് ടീം അടുത്ത മത്സരം കളിക്കാൻ ഇറങ്ങുന്നത്. ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരം തോറ്റിരുന്നു. ഒഡിഷയും അവയുടെ അവസാന മത്സരം പരാജയപെട്ടാണ് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എന്തായാലും നിശ്ചിത ദൂരം മാത്രം സഞ്ചരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ബസിന് മോട്ടോർ വാഹന വകുപ്പ് എന്തെങ്കിലും തരത്തിലുള്ള പരിഗണന നൽകണം എന്ന് ആരാധകർ വാദിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് നടപടികളുമായി മുന്നോട്ട് പോവുക ആയിരുന്നു.