ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ക്ലബ് ലെവലിൽ അദ്ദേഹം ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
ഫെബ്രുവരി 19 ന് ഇന്റർ മിയാമിയും സ്പോർട്ടിംഗ് കൻസാസ് സിറ്റിയും തമ്മിൽ നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടെ മെക്സിക്കൻ റഫറിയായ മാർക്കോ അന്റോണിയോ ഒർട്ടിസ് നവ ലയണൽ മെസിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടിരുന്നു. നിയമം പാലിക്കാതെയിരുന്നതിനെ തുടർന്ന് റഫറിയെ ആറ് മാസത്തേക്ക് വിലക്കി.
കോൺകാഫാണ് റഫറിയെ വിലക്കിയത്. റഫറിയുടെ പ്രവൃത്തികൾ മാച്ച് ഒഫീഷ്യൽസിനുള്ള തങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. മാർക്കോ അന്റോണിയോ ഒർട്ടിസ് നവ സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ആറ് മാസത്തേക്ക് അദ്ദേഹത്തെ വിലക്കുക തന്നെ ചെയ്യും. അന്ന് നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് കൻസാസ് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിയാമി പരാജയപ്പെടുത്തിയിരുന്നു.







