മെസി ഒരു പണിയും എടുക്കാതെയാണ് അന്നത്തെ ബാലൺഡി’ഓർ നേടിയത്, അദ്ധ്വാനിച്ചതും അത് അർഹിച്ചതും ഞാൻ ആയിരുന്നു; തുറന്നടിച്ച് റയൽ താരം

ഓരോ വർഷവും ബാലൺഡി’ഓർ അവാർഡ് പ്രഖ്യാപിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ വര്ഷം മെസിക്ക് അവാർഡ് കിട്ടിയപ്പോൾ ചിലർ അത് അർഹിച്ചിരുന്നത് ഹാലാൻഡ് ആയിരുന്നു എന്നുമൊക്കെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താനും ഹാളണ്ടിനെ പോലെ ചതിക്കപ്പെട്ടു എന്നും ഇപ്പോൾ സംഭവിച്ച പോലെ തന്നെ 2010 ൽ മെസി അവാർഡ് സ്വന്തമാക്കിയ വര്ഷം തനിക്കാണ് അവാർഡ് കിട്ടേണ്ടത് എന്ന വാദവുമായി വന്നിരിക്കുകയാണ് മുൻ റയൽ താരം.

മുൻപ് റയൽ മാഡ്രിഡിന് വേണ്ടിയും ഇന്റർമിലാന് വേണ്ടിയും ഒക്കെ കളിച്ചിട്ടുള്ള ഡച്ച് സൂപ്പർതാരമാണ് വെസ്ലി സ്നൈഡർ. 2009-10 സീസൺ ശരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ മികവ് കണ്ട വർഷമായിരുന്നു. ഇന്ന് ഏർലിങ് ഹാലാൻഡ് പോലെ പല കിരീടങ്ങളും സ്വന്തമാക്കാൻ ടീമിനെ അദ്ദേഹം സഹായിച്ചു. ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗും കോപ്പ ഇറ്റാലിയയും സിരി എയും അദ്ദേഹം സ്വന്തമാക്കി. ലോകകപ്പിൽ അദ്ദേഹത്തിന്റെ ടീം നാലാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. ആ വര്ഷം അവാർഡ് കിട്ടുമെന്ന് കരുതിയതാണ്.

“2010ലെ ബാലൺഡി’ഓർ പുരസ്കാരം എനിക്ക് കിട്ടിയില്ല എന്നത് എന്നെ ശരിക്കും നിരാശപ്പെടുത്തി . ആ വര്ഷം ഒരുപാട് ട്രോഫികൾ നേടാൻ ഞാൻ ടീമിനെ സഹായിച്ചു. ലോകകപ്പിൽ എന്റെ ടീം നാലാം സ്ഥാനത്ത് എത്തി. എന്നിട്ടും എനിക്ക് അവാർഡ് തന്നില്ല. മെസിക്ക് അവാർഡ് കൊടുത്തത് ചതിയൻ. എന്നാലും ലോകകപ്പ് തോൽവിയാണ് എന്നെ കൂടുതൽ വിഷമിപ്പിച്ചത് “സ്നൈഡർ പറഞ്ഞു.

2010 ൽ മെസിക്ക് അവകാശപ്പെടാൻ ആകെ ഉണ്ടായിരുന്നത് ലാ ലീഗ്‌ കിരീടം മാത്രം ആയിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെ അവാർഡ് നേടി എന്നാണ് ആരാധകർ അതിശയിക്കുന്ന കാഴ്ച.