മെസി അടുത്ത ലോക കപ്പിലും കളിക്കും, അവൻ ജയിപ്പിക്കുകയും ചെയ്യും; മെസിയെ കുറിച്ച് സൂപ്പർ താരം

മുൻ അർജന്റീന താരം പെഡ്രോ ട്രോഗ്ലിയോയുടെ അഭിപ്രായത്തിൽ ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിലും കളിക്കാൻ സാധ്യതയുണ്ട്. ഖത്തറിൽ കിരീടം നേടിയതിന് ശേഷം അടുത്ത ലോകകപ്പിലും പിഎസ്ജി താരത്തിന് തുടരാൻ താൽപ്പര്യമുണ്ടെന്ന് സിഎഫ് ഒളിമ്പിയയുടെ നിലവിലെ കോച്ച് വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ടൂർണമെന്റിൽ അർജന്റീന ജേതാക്കളായതോടെയാണ് മെസിയുടെ സ്വപ്നം പൂവണിഞ്ഞത്.. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ വളരെ മനോഹരമായിട്ട് തന്നെയാണ് താരം ടീമിനെ നയിച്ചത്.

TyC സ്‌പോർട്‌സിനോട് സംസാരിച്ച ട്രോഗ്ലിയോ, തുടർന്നും കളിക്കാനുള്ള മെസ്സിയുടെ പ്രചോദനം കണ്ടതായി അവകാശപ്പെട്ടു. 2026 ഫിഫ ലോകകപ്പ് വരെ അർജന്റീന താരം കളിക്കുന്നത് തുടരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

57-കാരൻ പറഞ്ഞു:

Read more

“ഈ ലോകകപ്പ് നേടിയതിനാൽ തന്നെ അവൻ മറ്റൊരു ലോകകപ്പ് കൂടി കളിക്കാൻ സാധ്യതയുണ്ട്. അവനെ അത് പ്രജോദിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അവനെ മാത്രം എല്ലാവരും വിമർശിച്ചിട്ടുണ്ട് , ആ അവസ്ഥയിൽ നിന്ന് അവൻ അതെല്ലാം ഇപ്പോൾ കൈയടികളായി മാറ്റുകയാണ്.”