ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോഡുകൾ, റൊണാൾഡോയുടെ ആ നേട്ടവും മറികടന്ന് മെസി; ഇരുതാരങ്ങളുടെയും അടുത്തൊന്നും ഒരു പ്രമുഖരുമില്ല

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്, എന്നാൽ റെക്കോഡുകളുടെ ബുക്ക് എടുത്ത് നോക്കിയാൽ ഇരുവരുടെയും പേരുകൾ ഇന്നും മുന്നിലാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ പുറത്തിറക്കിയ പോസ്റ്റിൽ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോഡ് നേടിയ താരങ്ങളുടെ ലിസ്റ്റിൽ റൊണാൾഡോയെ മറികടന്ന് മെസി മുന്നിലെത്തി.

ജൂലൈ 26-ന് നടന്ന തന്റെ പുതിയ ക്ലബ്ബായ ഇന്റർ മിയാമിയുടെ മത്സരത്തിൽ മെസ്സി തന്റെ 41-ാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം നേടി. അമേരിക്കൻ ക്ലബിനായുള്ള തന്റെ പ്രശസ്തമായ അരങ്ങേറ്റത്തിൽ തന്നെ ഒരു വിജയ ഗോൾ നേടിയതിന് ശേഷം, അടുത്ത മത്സരത്തിൽ മെസി രണ്ട് ഗോളുകളാണ് നേടിയത്.

രണ്ടാം മത്സരത്തിലെ അദ്ദേഹത്തിന്റെ രണ്ടാം ഗോൾ ലൈവിലൂടെ മാത്രം 3.4 ബില്യണിലധികം ആരാധകർ കണ്ടു, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ഓൺലൈനിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവന്റാക്കി മാറ്റി.

മുമ്പ്, 40 ഗിന്നസ് റെക്കോഡ് ഉണ്ടായിരുന്ന റൊണാൾഡോയെയാണ് മെസി മറികടന്നത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം സൗദി അറേബ്യ ആസ്ഥാനമായുള്ള ക്ലബ് അൽ നാസറിലേക്ക് റെക്കോഡ് മറികടന്നാണ് കൂടുമാറിയത് . കളിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഫുട്ബോൾ കളിക്കാരനായി അദ്ദേഹം മെസ്സിയെ മറികടന്നു. ഇപ്പോൾ മെസി തന്റെ റെക്കോഡ് തിരിച്ചുപിടിച്ചിരിക്കുന്നു.

മെസ്സിയുടെ 41 റെക്കോഡിനും റൊണാൾഡോയുടെ 40 നും ശേഷം, ഇതിഹാസ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ഒമ്പത് റെക്കോഡുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.