സൗദിയിലും റൊണാൾഡോക്ക് പാരയായി മെസി, സൂപ്പർതാരം ദേഷ്യത്തിൽ; സംഭവം ഇങ്ങനെ

റൊണാൾഡോയുടെ കഷ്ടകാലവും മോശം സമയവും അവസാനിക്കുന്നില്ല. പുതിയ ക്ലബായ അൽ നാസറിൽ എത്തി കിരീടം നേടാനുള്ള അവസരമാണ് റൊണാൾഡോ ഇന്നലെ നശിപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകളാക്കാണ് റൊണാൾഡോയുടെ ടീം തോറ്റത്.

റൊണാൾഡോ ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ സൗദി ആരാധകർ മെസി, മെസി, മെസി എന്ന് പറഞ്ഞ് കളിയാക്കിയാണ് റൊണാൾഡോയെ ട്രോളിയത്. മത്സരം തോറ്റതിനെക്കാൾ വലിയ നിരാശ റൊണാള്ഡോൾക്ക് ഈ മെസി വിളി ഉണ്ടാക്കിയെന്ന് വ്യക്തമായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾസോ തന്റെ പുതിയ ക്ലബിനായുള്ള രണ്ടാം മത്സരത്തിനിടെ സെമിയിൽ അൽ-ഇത്തിഹാദ് 3-1 ന് അൽ-നാസർ പുറത്തായി. 37 കാരനായ റൊണാൾഡോക്ക് ഗോളാക്കാനുള്ള രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മത്സരത്തിന്റെ ഭൂരിഭാഗവും അൽ ഇത്തിഹാദ് പ്രതിരോധത്താൽ റൊണാൾഡോ ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാമായിരുന്നു.

എന്തായാലും സൗദിയിലും മെസി ബാധ വിട്ടൊഴിയുന്നില്ല എന്നത് ഇന്നലെ റൊണാൾഡോക്ക് മനസിലായി കാണാം.