റൊണാൾഡോക്ക് കണ്ടകശനി, ആ റെക്കോഡും മെസി പൊക്കി

അർജന്റീനയ്‌ക്കൊപ്പം 2022 ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡ് ലയണൽ മെസി തകർത്തു. ഖത്തറിൽ നടന്ന ടൂർണമെന്റിൽ അർജന്റീനയെ വിജയത്തിലെത്താൻ സഹായിച്ചതിന് തൊട്ടുപിന്നാലെ മെസി തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയാണ് ഫുട്ബോള് ലോകം കാണുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന റൊണാൾഡോ കൈവശം വെച്ചിരുന്ന റെക്കോഡാണ് ഇപ്പോൾ തകർക്കപ്പെട്ടിരുന്നത്.

സോഷ്യൽ മെസി പോസ്റ്റ് ചെയ്ത ഫോട്ടോ ഇതിനകം 43 ദശലക്ഷം ലൈക്കുകൾ നേടിയിരിക്കുകയാണ്. റൊണാൾഡോ നേരത്തെ കൈവശം വെച്ചിരുന്ന റെക്കോർഡാണ് ഇപ്പോൾ മെസി സ്വന്തമാക്കിയിരിക്കുന്നത്. ലൂയിസ് വിറ്റൺ പ്രൊമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായി പോർച്ചുഗീസുകാർ പോസ്റ്റ് ചെയ്ത മെസ്സിയും റൊണാൾഡോയും ചെസ്സ് കളിക്കുന്ന ചിത്രമാണ് ഇതിന് മുമ്പ് റെക്കോർഡ് നേടിയത്.

ലൂയിസ് വിറ്റൺ പ്രൊമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായി റൊണാൾഡോ പോസ്റ്റ് ചെയ്ത മെസ്സിയും റൊണാൾഡോയും ചെസ്സ് കളിക്കുന്ന ചിത്രമാണ് ഇതിന് മുമ്പ് റെക്കോർഡ് നേടിയത്. ഫൈനൽ മത്സരത്തിന്റെ കാര്യത്തിൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.