യു.എ.ഇക്കെതിരെ നാണംകെട്ട് ഇന്ത്യ; എതിരില്ലാത്ത ആറ് ഗോളിന് തോറ്റു

യു.എ.ഇയ്ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. എതിരില്ലാത്ത ആറു ഗോളിനാണ് യു.എ.ഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹാട്രിക്കുമായി തിളങ്ങിയ അലി മബ്ഖൗത്തിന്റെ മികവിലാണ് യു.എ.ഇ വമ്പന്‍ ജയം നേടിയത്.

ഒമാനെ തളച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ യു.എ.ഇക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങളൊന്നും അത്രയ്ക്ക് എളുപ്പമായില്ല. ഒമാനെതിരെ ഇറങ്ങിയ ടീമില്‍ എട്ടു മാറ്റങ്ങളാണ് കോച്ച് സ്റ്റിമാക് വരുത്തിയത്. അതിനാല്‍ തന്നെ പുതിയ താരങ്ങള്‍ ഒത്തിണക്കം കണ്ടെത്താന്‍ നന്നേ പാടുപെട്ടു.

India vs UAE — Football: Preview, Telecast, LIVE streaming, when and where to watch

കളിയുടെ 12-ാം മിനിട്ടില്‍ തന്നെ അലി മബ്ഖൗത്തിലൂടെ യു.എ.ഇ ലീഡെടുത്തു. പിന്നാലെ 31-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്സില്‍ വെച്ച് ഇന്ത്യന്‍ പ്രതിരോധ താരം ആദില്‍ ഖാന്റെ കൈയില്‍ പന്ത് തട്ടി. ഇത് കണ്ട റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അലി ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.

India vs UAE, international friendly, live updates: Khalil Ibrahim makes it 4-0 to UAE

രണ്ടാം പകുതിയിലാണ് ബാക്കി നാല് ഗോളും പിറന്നത്. 60ാം മിനിറ്റില്‍ മറ്റൊരു ഗോളുമായി അലി ഹാട്രിക് തികച്ചു. പ്രതിരോധവീഴ്ച തുടര്‍ന്നപ്പോള്‍, യു.എ.ഇ വീണ്ടും ഗോളടിച്ചു. ഖലീല്‍ ഇബ്രാഹീം (65), ഫാബിയോ ലിമ (72), സെബാസ്റ്റ്യന്‍ ടഗ്ലിയാബെ (84) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.