ലോട്ടറി അടിച്ചു പക്ഷെ അത് സേഫിൽ വെച്ച് പൂട്ടിയിരിക്കുന്നു, ഇങ്ങനെയും ഉണ്ടോ ഒരു 'ടാക്റ്റിക്സ്'

ഫിഫ ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 0-0ന് സമനില വഴങ്ങിയതിന് പിന്നാലെ ഗാരത് സൗത്ത്ഗേറ്റിനെ ട്വിറ്ററിലൂടെ ആരാധകർ ട്രോളിയിരുന്നു. കളി ഇങ്ങോട്ടും തിരിയാവുന്ന അവസ്ഥയിൽ ഇരിക്കെ ജോർദാൻ ഹെൻഡേഴ്സണെ ടീമിലെടുത്ത അദ്ദേഹത്തിന്റെ തീരുമാനമാണ് സൗത്ത്ഗേറ്റിനെതിരായ വിമർശനങ്ങളുടെ കേന്ദ്രബിന്ദു. പകരം ഇംഗ്ലണ്ട് മാനേജർ ഫിൽ ഫോഡനെ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.

ഫോഡനെ കളത്തിൽ ഇറക്കാനുള്ള സൗത്ത്ഗേറ്റിന്റെ വിമുഖത കുറച്ചുകാലമായി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ സമനിലേക്ക് വേണ്ടി കളിച്ചാൽ വലിയ ട്രോളുകളാണ് ഇപ്പോൾ പിറക്കുന്നത്. കഴിവുള്ള താരത്തെ വെച്ചുകൊണ്ടിരുന്നതിനും ട്രോളുകളുണ്ട്.

ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ത്രീ ലയൺസ് ഇറാനെതിരെ 6-2 ന് വലിയ വിജയം ആസ്വദിച്ചപ്പോൾ, ഇന്നലെ ആക്രമണത്തിൽ പരാജയപെട്ടു. അവസാനം ഒരു സമനിലക്ക് വേണ്ടി കളിച്ചപോലെ ആരാധകർക്ജ്ക് തോന്നി. മറുവശത്ത് എതിരാളികൾ നന്നായി കളിക്കുകയും ചെയ്തു.

കളിയുടെ രണ്ടാം പകുതിയിൽ, ജാക്ക് ഗ്രീലിഷ്, ജോർദാൻ ഹെൻഡേഴ്സൺ, മാർക്കസ് റാഷ്ഫോർഡ് എന്നിവരെ സൗത്ത്ഗേറ്റ് തിരഞ്ഞെടുത്തു, അതേസമയം ഫോഡനെ ബെഞ്ചിൽ ഇരുത്തുകയും ചെയ്തു . ഈ തീരുമാനം കണ്ട മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഗാരി നെവില്ലെ പരിശീലകനെ ആക്ഷേപിച്ചു, അതേസമയം ഫോഡന്റെ അഭാവത്തെക്കുറിച്ച് ആരാധകർ ട്വിറ്ററിൽ പരാതിപ്പെട്ടു.