രണ്ടാം പകുതിയിലെ ഗോളുകളില്‍ തകര്‍പ്പന്‍ ജയം നേടി ലിവര്‍പൂള്‍ ; ബയേണിനെ സമനിലയില്‍ കുരുക്കി സാല്‍സ്ബര്‍ഗ്

രണ്ടാം പകുതിയിലെ ഗോളുകളില്‍ തകര്‍പ്പന്‍ ജയം നേടി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍മിലാനെയാണ കീഴടക്കിയത്. ്‌രണ്ടാം പകുതിയില്‍ ഫിര്‍മിനോയും മൊഹമ്മദ് സലായും നേടിയ ഗോളുകളിലായിരുന്നു ജയം. പ്രീക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ജയം പ്രതീക്ഷിച്ചെത്തിയ ബയേണ്‍ മ്യൂണിക്കിനെ സാല്‍സ്ബര്‍ഗ് സമനിലയില്‍ തളച്ചു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവച്ചത്. മത്സരം സമനിലയിലേക്ക് എത്തുമെന്ന ഘട്ടത്തിലായിരുന്നു ഫിര്‍മിനോ ലിവര്‍പൂളിന്റെ ആദ്യഗോള്‍ നേടിയത്. 75ാം മിനിട്ടില്‍ ഫെര്‍മീന്യോയിലൂടെയായിരുന്നു ലിവര്‍പൂള്‍ നിര്‍ണായക ലീഡ് നേടി. എട്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ 18 പോയിന്റോടെ ലിവര്‍പൂള്‍ നില ഭദ്രമാക്കി. മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെ ദുര്‍ബ്ബലരായ സാല്‍സ് ബര്‍ഗ് സമനിലയില്‍ കുരുക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സാല്‍സ്ബര്‍ഗ് ബയേണിനെ വരുതിയില്‍ നിര്‍ത്തി. 21ാം മിനിട്ടില്‍ അദാമു നേടിയ ഗോളിലൂടെ സാല്‍സ്ബര്‍ഗ് മുന്നിലെത്തി.

അവസാന മിനിറ്റില്‍ ഫൈനല്‍ വിസിലിന് തൊട്ടു മുമ്പ് ബയേണ്‍ ഗോള്‍ മടക്കി. കോമാന്റെ നീക്കമായിരുന്നു ബയേണിനെ ഒപ്പത്തിനൊപ്പം ആക്കിയത്.