ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല.
ക്ലബ് ലെവലിൽ അദ്ദേഹം ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. എന്നാൽ അമേരിക്കൻ ലീഗിൽ തന്നെ വിരമിക്കാനാണ് തന്റെ തീരുമാനം എന്ന് മെസി മുൻപ് പറഞ്ഞിരുന്നു. ലയണൽ മെസി നെയ്മറിനെ കണ്ട പഠിക്കണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ആഴ്‌സണൽ താരം ഇമ്മാനുവൽ പെറ്റിറ്റ്.
ഇമ്മാനുവൽ പെറ്റിറ്റ് പറയുന്നത് ഇങ്ങനെ:
” മെസി ഇനി എന്തെങ്കിലും നീക്കം നടത്തുകയാണെങ്കിൽ അത് തന്റെ കരിയർ അർജന്റീനയിൽ വെച്ച് അവസാനിപ്പിക്കാനായിരിക്കണം. നിങ്ങൾ നെയ്മറിനെ നോക്കു, ബ്രസീലിൽ എന്ത് നന്നായിട്ടാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. നെയ്മർ തീ നാളത്തെ നിന്ന് ഉയരുന്ന ഫീനിക്‌സ് പക്ഷിയെ പോലെയാണ്” ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിന് ശേഷം ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ തങ്ങളുടെ കരിയർ അവസാനിപ്പിക്കും എന്നാണ് പറയുന്നത്. അർജന്റീനയ്ക്ക് വേണ്ടി മെസി കിരീടം നേടി കൊടുത്തത് കൊണ്ട് അദ്ദേഹത്തിന് ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോ തന്റെ ജീവിതാഭിലാഷമായ ലോകകപ്പ് ഇനിയും നേടിയിട്ടില്ല. അടുത്ത ലോകകപ്പ് റൊണാൾഡോ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.