മോഹന്‍ ബഗാനെ വീഴ്ത്താന്‍ ഈ 11 പേര്‍ മതി; ലൈനപ്പ് പുറത്ത്‌

ആദ്യ മത്സരത്തിൽ ജയം തന്ന ആവേശത്തിലാണ് കൊൽക്കത്തയെ നേരിടാൻ ടീം ഇന്നിറങ്ങുന്നത്. ലീയിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നാണ് എതിരാളികൾ എങ്കിലും ജയിച്ച് കയറാമെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ മികച്ച ടീമിനെയാണ് ഇന്നും പരിശീലകൻ ഇവാൻ ഇറക്കിയിരിക്കുന്നത്.

ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സിയോട് തോൽവി ഏറ്റുവാങ്ങിയാണ് വരുന്നതെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ടീമായ കൊൽക്കത്തയെ ഒരുതരത്തിലും എഴുതിത്തള്ളാൻ സാധിക്കില്ല. അതിനാൽ തന്നെ പോയ മത്സരത്തിലെ പാളിച്ചകൾ പരിഹരിച്ച് കൂടുതൽ കരുത്ത് കാട്ടാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കാൻ പോകുന്നതെന്ന് വ്യക്തമാണ്.

കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും കുറച്ച് മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് . 4-2- 3- 1 എന്ന ഫോര്മാഷനിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ ഗോളടി വീരൻ ഇവാൻ ആദ്യ ഇലവനിൽ എത്തി എന്നതാണ് പ്രത്യേകത. അതായത് തുടക്കം മുതൽ ഗോളടി തന്നെയാണ് പരിശീലകൻ ഇവാൻ ലക്ഷ്യമിടുന്നതിന് സാരം.