കഴിഞ്ഞ സീസണില്‍ ബാക്കിവച്ചതെല്ലാം തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ്, ഇത്തവണ വരവ് ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണ് നാളെ (വ്യാഴം) തുടക്കമാകും. സെപ്റ്റംബര്‍ 21ന് ആരംഭിക്കുന്ന പത്താം സീസന്റെ ആദ്യ മത്സരം കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സിയെ നേരിടും. ഡിസംബര്‍ വരെ ഏഴ് ഹോം മത്സരങ്ങളാണ് കലൂരില്‍ നടക്കാനിരിക്കുന്നത്. ഈ കാലയളവില്‍ ബ്ലാസ്റ്റേഴ്സ് നാല് എവേ മത്സരങ്ങളും നടക്കും.

പ്രീസീസണില്‍ ബ്ലാസ്റ്റേഴ്സ്

ഡ്യൂറന്‍ഡ് കപ്പില്‍ നടന്ന മൂന്നു മത്സരങ്ങളില്‍ ഒരു തോല്‍വിയും ഒരു സമനിലയും ഓരൊരു വിജയവുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. എന്നാല്‍ പ്രീ സീസണ്‍ മത്സരങ്ങളില്‍ ആറെണ്ണത്തില്‍ നാലെണ്ണവും ബ്ലാസ്റ്റേഴ്സ് വിജയിച്ചു. പ്രീ സീസണില്‍ നടന്ന ആറ് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ജയം 8 – 0ന് എറണാകുളം മഹാരാജാസ് കോളജ് ടീമിനെതിരെ ആയിരുന്നു. ശേഷം നടന്ന മത്സരത്തില്‍ കോവളം എഫ്‌സിക്കെതിരെ 5 – 0ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വിജയം സ്വന്തമാക്കി. ശേഷം പഞ്ചാബ് എഫ്‌സിക്ക് എതിരെ3 – 2നും യുഎഇ ക്ലബ്ബായ അല്‍ വാസല്‍ എഫ്‌സിക്കെതിരെ 6 ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി തോല്‍വി വഴങ്ങി. പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തോല്‍വിയായിരുന്നുവത്.

എന്നാല്‍ പ്രീസീസണിലെ അവസാന രണ്ട് മത്സരങ്ങളിലും വീണ്ടും ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഷാര്‍ജ എഫ് സിക്കെതിരെ 2-1 നും അല്‍ ജസീറ അല്‍ ഹംറ എഫ്‌സിക്കെതിരെ 2-0നും വിജയിച്ചു. ഒന്‍പതാം സീസണിന് ശേഷം ഇതുവരെ നടന്ന പ്രീസീസണിലുള്‍പ്പെടെയുള്ള ഒന്‍പത് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി നേടിയത് 29 ഗോളുകളാണ്. ഒരു മത്സരത്തില്‍ ശരാശരി മൂന്നിലധികം ഗോള്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്വന്തമാക്കി. 2023 ഡ്യൂറന്‍ഡ് കപ്പ്, പ്രീ സീസണ്‍ മത്സരങ്ങള്‍ എന്നിവയിലെ കണക്കാണിത്. കളിച്ച ഒന്‍പത് മത്സരങ്ങളില്‍ എട്ടിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഗോള്‍ നേടിയെന്നതും ശ്രദ്ധേയമാണ്.

സമ്മര്‍ ട്രാന്‍സ്ഫറിനൊടുവില്‍

ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ സഹല്‍ ഉള്‍പ്പെടെ പല പ്രധാ താരങ്ങളെയും കൈമാറിയ ബ്ലാസ്റ്റേഴ്സ് പിന്നീട് മികച്ച സ്വദേശ വിദേശ താരങ്ങളെ സ്വന്തമാക്കിയിരുന്നു. പ്രീ സീസണിലും ഡ്യൂറന്‍ഡ് കപ്പിലും ഗോള്‍ കീപ്പര്‍ ആയിരുന്ന സച്ചിന്‍ സുരേഷായിരിക്കും ഐഎസ്എല്ലിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പ്രധാന ഗോള്‍ കീപ്പര്‍.

ഈ സീസണില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രധിരോധ നിരയിലെ മാറ്റങ്ങളാണ്. 2023 – 24 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പ്രധിരോധ നിര എക്കാലത്തേക്കാളും മികച്ചതാണെന്ന് നിസംശയം പറയാനാകും. പ്രീതം കോട്ടാല്‍, പ്രബീര്‍ ദാസ്, ഐബാന്‍ബ ഡോഹ്ലിങ്, മിലോസ് ഡ്രിന്‍സിച്ച്, നോച്ച സിങ് എന്നിങ്ങനെയുള്ള മികച്ച പ്രധിരോധ താരങ്ങളുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകും.

ഡ്യുറാന്‍ഡ് കപ്പ് ടൂര്‍ണമെന്റിനായുള്ള പരിശീലനത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് മുക്തനായി ദിമിത്രിയോസ് ഡയമന്റകോസ് മടങ്ങിയെത്തിയത് ടീമിന് കരുത്ത് പകരും. സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിന്റെ ഭാഗമായ ബിദ്യാസാഗറിന്റെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്. പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബിദ്യാസാഗര്‍ ഒരു ഹാട്രിക്കടക്കം ഏഴ് ഗോളുകള്‍ പ്രീ സീസണില്‍ ടീമിനായി സ്വന്തമാക്കി. ഏഷ്യന്‍ ടീമില്‍ ഇടം നേടിയ ടീമിലെ മികച്ച താരങ്ങളായ ബ്രൈസ് മിറാണ്ടയും രാഹുല്‍ കെപിയും ആദ്യ മത്സരങ്ങള്‍ കളിക്കാനിടയില്ല.

ഹോം മത്സരങ്ങള്‍

സെപ്റ്റംബര്‍ 21, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി VS ബെംഗളൂരു എഫ്സി, 8 PM IST
ഒക്ടോബര്‍ 1, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി VS ജംഷെഡ്പൂര്‍ എഫ്സി, 8 PM IST

ഒക്ടോബര്‍ 21, കേരളാ ബ്ലാസ്റ്റേഴ്സ് VS നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, 8 PM IST

ഒക്ടോബര്‍ 27, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി VS ഒഡിഷ എഫ്സി, 8 PM IST
നവംബര്‍ 25, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി VS ഹൈദരാബാദ് എഫ്സി, 8 PM IST
നവംബര്‍ 29, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി VS ചെന്നൈയിന്‍ എഫ്സി, 8 PM IST

ഡിസംബര്‍ 24, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി VS ചെന്നൈയിന്‍ എഫ്സി, 8 PM IST

എവേ മത്സരങ്ങള്‍

ഒക്ടോബര്‍ 8, മുംബൈ സിറ്റി എഫ്സി VS കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, 8 PM IST, മുംബൈ ഫുട്‌ബോള്‍ അരീന, മുംബൈ

നവംബര്‍ 4, ഈസ്റ്റ് ബംഗാള്‍ എഫ്സി VS കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, 8 PM IST, വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍, കൊല്‍ക്കത്ത

ഡിസംബര്‍ 3, എഫ്സി ഗോവ VS കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, 8 PM IST, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഗോവ

ഡിസംബര്‍ 14, എഫ്സി പഞ്ചാബ് VS കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, 8 PM IST, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഡല്‍ഹി

ടീം സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍

കരണ്‍ജിത് സിംഗ് (1), ലാറ ശര്‍മ്മ (23), മുഹമ്മദ് അര്‍ബാസ് (99), സച്ചിന്‍ സുരേഷ് (31)

പ്രധിരോധനിര

ഐബന്‍ഭ ഡോഹ്ലിംഗ് (27), ഹുയിഡ്രോം സിംഗ് (50), മാര്‍ക്കോ ലെസ്‌കോവിച്ച് (55), മിലോസ് ഡ്രിന്‍സിച്ച് (15), പ്രബീര്‍ ദാസ് (33), പ്രീതം കോട്ടാല്‍ (20), റൂയിവ ഹോര്‍മിപാം (4), സൊറൈഷാം സന്ദീപ് സിംഗ് (3)

മധ്യനിര

അഡ്രിയാന്‍ ലൂണ (10), ബ്രൈസ് മിറാന്‍ഡ (81), ഡാനിഷ് ഫാറൂഖ് (13), ഫ്രെഡി ലല്ലാവ്മ (6), ജീക്സണ്‍ സിംഗ് (5), മുഹമ്മദ് ഐമെന്‍ (19), മുഹമ്മദ് അസ്ഹര്‍ (32), സൗരവ് മണ്ഡല്‍ (17), സുഖം മെയ്‌തേയ് (22), വിബിന്‍ മോഹനന്‍ (8)

മുന്നേറ്റനിര

ബിദ്യാഷാഗര്‍ ഖാന്‍ഗെംബം (30), ഡെയ്സുകെ സകായ് (21), ഡിമിട്രിയോസ് ഡയമന്റകോസ് (9), ഇഷാന്‍ പണ്ഡിറ്റ (26), ക്വാം പെപ്ര (14), നിഹാല്‍ സുധീഷ് (77), രാഹുല്‍ പ്രവീണ്‍ (7)

മുഖ്യ പരിശീലകന്‍: ഇവാന്‍ വുകോമാനോവിച്ച്