അത് ഒരു ഒന്നൊന്നൊര സർപ്രൈസ് ആയി പോയി, ആരാധകരെ ഞെട്ടിച്ച് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു കിടിലൻ സൈനിംഗ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്; അടുത്ത സീസണിലേക്കുള്ള ഒരുക്കം തുടങ്ങി

അടുത്ത സീസണിലേക്ക് ഉള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ ആരംഭിക്കുന്നതിന്റെ സൂചന നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. അതിൻ്റെ ഭാഗമായി ഓസ്‌ട്രേലിയൻ ലീഗിലെ ന്യൂകാസ്റ്റിൽ ജെറ്റ്സ് ടീമിന്റെ ഭാഗമായ ജോഷുവ സൊറ്റിരിയോയുമായി ടീം കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. 27 കാരനായ താരത്തെ എത്ര രൂപയ്ക്കാണ് ടീമിൽ എത്തിച്ചതെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ സൂപ്പർ താരനഗളിൽ ഒരാളായ ഗിയാന്നു അപോസ്തൊലിസിന്റെ പകരമായിട്ടാണ് താരമെത്തുന്നത്. സ്‌ട്രൈക്കർ എന്ന നിലയിലും വിങ്ങർ എന്ന നിലയിലും തിളങ്ങാൻ കെല്പുള്ള താരം എന്തായാലും ക്ലബിന് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കുമെന്ന് ഉറപ്പിക്കാം. ഒരു സൂചന പോലും തരാതെ ക്ലബ് നടത്തിയ സൈനിങ്ങിൽ ആരാധകരും ആവേശത്തിലായി.

വേഗതയാണ് താരത്തിന്റെ കൈമുതൽ. അതിനാൽ തന്നെ ഇവാൻ ഏത് രീതിയിൽ താരത്തെ ഉപയോഗിക്കും എന്നത് കണ്ടറിയണം. താരത്തിന്റെ വരവോടെ നിലവിൽ ടീമിന് 4 വിദേശ താരങ്ങൾ ഉണ്ട്. ഇനി 2 സൈനിങാണ് ടീമിന് നടത്താനുള്ളത്.