മെസിക്ക് അല്ലെ ബുദ്ധിമുട്ട് ഇതൊക്കെ സംസാരിക്കാൻ, എനിക്ക് പറയാൻ മടിയില്ല ഞങ്ങൾ എന്താണ് പറഞ്ഞതെന്ന്; തങ്ങൾ സംസാരിച്ചതെന്തെന്ന് പറഞ്ഞ് ലെവൻഡോവ്‌സ്‌കി

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയും പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ബുധനാഴ്ച മത്സരം അവസാനിച്ചതിന് ശേഷം സൗഹൃദനിമിഷം പങ്കിടുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു. മത്സരം അവസാനിച്ച അത് വരെ കളിക്കളത്തിൽ കണ്ട ശത്രുത ഇല്ല പകരം സൗഹൃദവുമായിട്ടാണ് തങ്ങൾ മടങ്ങുന്നതെന്ന സന്ദേശമാണ് ഇരുവരും നൽകിയത്.

പോളണ്ടിനെതിരായ കടുത്ത പോരാട്ടത്തിനൊടുവിൽ 2-0ന് മെസ്സിയുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. അലക്സിസ് മാക് അലിസ്റ്ററും ജൂലിയൻ അൽവാരസും ചേർന്ന് മെസ്സിയുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയ കടം അങ്ങോട്ട് തീർത്തു.

എന്താണ് ഇരുവരും തമ്മിലുളള സംഭാഷണം എന്ന് ചോദിച്ചപ്പോൾ മെസി പറഞ്ഞത് ഇങ്ങനെയാണ്- “പിച്ചിൽ സംഭവിക്കുന്നതെല്ലാം പിച്ചിൽ തന്നെ തുടരുമെന്ന് അവർ എന്നെ പഠിപ്പിച്ചു. ലോക്കർ റൂമിലും അങ്ങനെ തന്നെ. നമ്മൾ പരസ്പരം പറഞ്ഞ കാര്യങ്ങൾ സ്വകാര്യമായി എന്നിൽ തന്നെ തുടരും, അതൊരിക്കലും പുറത്ത് വരില്ല.

എന്നാൽ തങ്ങൾ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ലെവന്‍ഡോസ്‌കി പറയുന്നത് ഇങ്ങനെയാണ്- ഞങ്ങള്‍ തമ്മില്‍ സീരിയസ് സംസാരമല്ല നടന്നത്. അതൊരു രസകരമായ സംഭാഷണമായിരുന്നു. ഞാന്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ പ്രതിരോധാത്മകമായിട്ടാണ് കളിച്ചതെന്ന് മെസിയോട് പറഞ്ഞു. ചില സമയങ്ങളില്‍ അങ്ങനെ കളിക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു.

Read more

ഇരുവരും തമ്മിൽ കലിപ്പ് ആയിരുന്നു എന്നും മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ ദേഷ്യത്തോടെയാണ് സംസാരിച്ചതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ലോകോത്തര താരങ്ങളുടെ സംസാരം സൗഹൃദത്തിൽ തന്നെ അവസാനിച്ചതിൽ ആരാധകരും സന്തോഷത്തിലാണ്.