ഛേത്രി ഇത്രയ്ക്ക് ചീപ്പായിരുന്നോ.., കേറി വാടാ മക്കളെ കേറി വാ..; ബ്ലാസ്‌റ്റേഴ്‌സിന്‍റെ തീരുമാനത്തിന് കട്ടസപ്പോര്‍ട്ടുമായി  മഞ്ഞപ്പട; സോഷ്യല്‍ മീഡിയ കത്തുന്നു

ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തില്‍ ഉണ്ടായ നാടകീയ സംഭവങ്ങളില്‍ കത്തി സോഷ്യല്‍ മീഡിയ. ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി എഴുതി നിറയ്ക്കുകയാണ്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ച് വിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച തീരുമാനത്തെ ഇരുകൈയും കൈനീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

ഏതൊരു മത്സരം ആയാലും സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് എന്നൊന്നുണ്ട്. സുനില്‍ ചേത്രിയെപോലെ സീനിയര്‍ ആയ ഒരു കളിക്കാരനില്‍നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചത്. റെഫറി ക്രിസ്റ്റല്‍ ജോണ്‍, വളരെ നിരാശജനകമായിപ്പോയി താങ്കളുടെ തീരുമാനം.

ഇന്നിപ്പോള്‍ ബ്ലാസ്റ്റേഴ്സ് ചെയ്തത് മുമ്പേ ഏതേലും ടീം ചെയ്തിരുന്നേല്‍ ഐഎസ്എലില്‍ നിലവാരമുള്ള റഫറിമാരെ നിര്‍ത്തിയേനെ.

സുനില്‍ ഛേത്രിയോട് ഒരു ബഹുമാനമൊക്കെ എത്രകാലം ഉണ്ടായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഗോള്‍ സ്‌കോററും എന്നൊക്കെ പക്ഷേ ഇന്നത്തെ ചെറ്റത്തരത്തോടെ അയാളോടുള്ള എല്ലാ ബഹുമാനവും പോയി.. ഡിഫന്‍സ് വോള്‍ സെറ്റ് ചെയ്യുന്നതില്‍ മുന്‍പേ, ഗോള്‍കീപ്പര്‍ പോലും തയ്യാറെടുക്കുന്നതിലും മുന്‍പേ റഫറി പോലും വിസില്‍ കൊടുക്കുന്നതിനു മുന്‍പേ അതും ഒരു നോക്കൗട്ട് ലെവല്‍ മാച്ചില്‍ ഇന്റര്‍നാഷണല്‍ റെഫറിമാര്‍ വെള്ള വര സ്‌പ്രേ ചെയ്യുന്ന സമയമാണിത്. പൂര്‍ണ്ണമായും ബ്ലാസ്റ്റേഴ്‌സിനൊപ്പം കട്ട സപ്പോര്‍ട്ട്. ഐഎസ്എല്‍ കാണാന്‍ 10 ആള് വേണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് വേണം.. സ്റ്റാര്‍ പ്ലസുകാര്‍ക്ക് കമന്റ്ററി പറയണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ കളി കാണാന്‍ വരണം.. അങ്ങനെ ബാംഗ്ലൂര്‍ എഫ്‌സി ഉണ്ടാക്കേണ്ട. കേരള ബ്ലാസ്റ്റേഴ്‌സിന് കട്ട സപ്പോര്‍ട്ട് .. കളി ബഹിഷ്‌കരണം ചെയ്യാന്‍ എടുത്ത തീരുമാനത്തിനോടൊപ്പം.

ഇത് കീരിടം മാത്രമല്ല നഷ്ടമാകുന്നത് മോശം റെഫറിങ് കാരണം കേരള ജനതയോടു ഐഎസ്എല്‍ കാണിക്കുന്ന മോശം പ്രവണതയാണ്. അടുത്ത സീസണില്‍ സ്റ്റേഡിയം നിറയ്ക്കുന്നത് മഞ്ഞപട ആയിരിക്കുമോ, ഐഎസ്‌ലിനോട് വിട ഫുട്‌ബോള്‍ എന്നും നെഞ്ചില്‍ ഉണ്ടാകും..