ലോക കപ്പ് യോഗ്യതാ റൗണ്ട്: ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഖത്തറില്‍

ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ റൗണ്ടിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാവും. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ വേദികളില്‍ കളിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ മത്സരങ്ങളെല്ലാം ജൂണില്‍ ഒറ്റ വേദിയില്‍ നടത്തും.

ഗ്രൂപ്പ് “ഇ”യില്‍ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളുള്ളത്. ജൂണ്‍ മൂന്നിന് ഖത്തറിനെയും ഏഴിന് ബംഗ്ലാദേശിനെയും 15ന് അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ നേരിടുക. 2022 ലോകകപ്പ്, 2023 ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കുള്ള യോഗ്യതാ റൗണ്ടാണിത്.

India to play remaining FIFA World Cup qualifiers in Qatar

നിലവില്‍ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറും (16), ഒമാനുമാണ് (12) ഒന്നും രണ്ടും സ്ഥാനത്ത്. 2019 നവംബറിലാണ് യോഗ്യതാ റൗണ്ടില്‍ അവസാനമായി മത്സരങ്ങള്‍ നടന്നത്.

India: World Cup qualifiers postponed, no national camp this month | Goal.com

യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം രണ്ട് സന്നാഹ മത്സരം കളിക്കും. മാര്‍ച്ച് 25ന് ഒമാനെയും 29ന് യു.എ.ഇയെയുമാണ് ഇന്ത്യ നേരിടുക. രണ്ട് മത്സരങ്ങളും ദുബായിലായിരിക്കും നടക്കുക. നേരത്തെ ലോക കപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കേണ്ടതിനാല്‍ കോപ്പാ അമേരിക്കയിലേക്കുള്ള ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു.