മുംബൈ: കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരമെത്തുന്നു. ഇന്ത്യന്‍ അണ്ടര്‍ 17 റിസര്‍വ്വ് ടീമിലുണ്ടായ മുഹമ്മദ് റാകിപ് ആണ് ബ്ലാസ്റ്റേഴ്സ് ജഴ്സി അണിയാന്‍ ഒരുങ്ങുന്നത്. ഭാവിയില്‍ കേരള ബ്ലാസ്സ്റ്റേഴ്സിന്റെ ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ മുന്നില്‍ കണ്ടാണ് റാകിപുമായുളള ബ്ലാസ്റ്റേഴ്സിന്റെ കാരാര്‍.
ഇതോടെ ഇന്ത്യന്‍ അണ്ടര്‍ 17 ഗ്രൂപ്പില്‍ നിന്ന് ആദ്യമായി ഐഎസ്എല്ലിലെത്തുന്ന താരമായി മാറിയിരിക്കയാണ് മുഹമ്മദ് റാകിപ്.
മണിപൂരില്‍ നിന്നുള്ള ഈ പ്രതിരോധ താരം ഇന്ത്യയുടെ ഡ17 ലോകകപ്പ് റിസര്‍വ് ടീമിന്റെ ഭാഗമായിരുന്നു. ഡ17 ലോകകപ്പിനുള്ള ക്യാമ്പില്‍ താരം ഉണ്ടായിരുന്നെങ്കിലും ലൂയിസ് നോര്‍ട്ടന്റെ കീഴിലുള്ള ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ താരത്തിനായില്ല. പ്രാക്ടീസ് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.
അണ്ടര്‍ 17, 19 താരങ്ങളെ വെച്ച് ഐ ലീഗില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ കീഴില്‍ മത്സരിക്കുന്ന ഇന്ത്യന്‍ അരോസ് ടീമിലും താരത്തിനു ഇടമില്ലായിരുന്നു. അതു കൊണ്ടാണ് താരം കേരള ബ്ലാസ്സ്റ്റേഴ്സുമായി കരാറിലെത്താന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read more
ജനുവരിയില്‍ തുടങ്ങുന്ന ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ബ്ലാസ്സ്റ്റേഴ്സ് റിസര്‍വ് ടീമിനെ പങ്കെടുപ്പിക്കുമെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ടീമിനെ പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ റാകിപ് ആ ടീമില്‍ ബ്ലാസ്സ്റ്റേഴ്സിനു വേണ്ടി കളത്തിലിറങ്ങുമെന്നാണ് സൂചനകള്‍.