ഞാൻ എത്ര നല്ലവൻ ആണെന്ന് ജിറൂദിനോട് ചോദിച്ചാൽ നിങ്ങൾക്ക് അറിയാം, അന്നത്തെ ആഘോഷത്തെക്കുറിച്ച് മെസി എന്നോട് അങ്ങനെയാണ് പറഞ്ഞത്; വലിയ വെളിപ്പെടുത്തലുമായി എമിലിയാണോ മാർട്ടിനസ്

ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയതിന് ശേഷം തന്റെ കുപ്രസിദ്ധമായ ആഘോഷം നടത്തുന്നതിനെതിരെ ലയണൽ മെസി ഉൾപ്പടെ ഉള്ളവർ ഉപദേശിച്ചതായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വെളിപ്പെടുത്തി.

ഫിഫ ലോകകപ്പിൽ തന്റെ മികച്ച പ്രകടനത്തിന് മാർട്ടിനെസ് ടൂർണമെന്റിന്റെ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ആസ്റ്റൺ വില്ല ഷോട്ട്-സ്റ്റോപ്പർ പിന്നീട് വിവാദപരമായ ആഘോഷം നടത്തി, ഗോൾഡൻ ഗ്ലോവ് പിടിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ആഘോഷം ഒരിക്കലും കളിയുടെ സ്പോർട്സ്മാൻസ്പിരിറ്റിന് ചേർന്നത് അല്ല എന്ന വാദമാണ് പൽ പ്രമുഖരും ഉന്നയിച്ചത്.

ലോകകപ്പ് കഴിഞ്ഞ് ഒരുപാട് നാളുകൾ കഴിഞ്ഞിട്ടും എമി മാർട്ടിനസിന്റെ ആഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. ക്യാപ്റ്റൻ മെസ്സി പോലും ഈ ആഘോഷം നടത്തുന്നതിനെതിരെ ഉപദേശിച്ചതായി മാർട്ടിനെസ് ഇപ്പോൾ വെളിപ്പെടുത്തി.

“ആഘോഷങ്ങളിൽ ഞാൻ ഖേദിക്കുന്നുണ്ടോ? ഖേദിക്കുന്നു, അതേ രീതിയിൽ ഞാൻ വീണ്ടും ചെയ്യാത്ത ചില കാര്യങ്ങളുണ്ട്, ആരെയും വേദനിപ്പിക്കാൻ ഞാൻ തയ്യാറായില്ല. എന്റെ കരിയറിൽ ഉടനീളം ഞാൻ ഫ്രഞ്ച് ആളുകളുമായി കളിച്ചിട്ടുണ്ട്, എനിക്ക് ഒരിക്കലും അവരുമായി പ്രശ്നം ഉണ്ടായിട്ടില്ല. ഞാൻ എങ്ങനെയുള്ള ആളാണെന്ന് നിങ്ങൾക്ക് ജിറൂദിനോട് ചോദിക്കാം. ഫ്രഞ്ച് സംസ്കാരവും മാനസികാവസ്ഥയും എനിക്ക് ശരിക്കും ഇഷ്ടമാണ്.”‘

അദ്ദേഹം കൂട്ടിച്ചേർത്തു:

“മികച്ച ഗോൾകീപ്പർ ട്രോഫിയുമായി ഞാൻ നടത്തിയ ആംഗ്യം എന്റെ സഹപ്രവർത്തകരോട് ഒരു തമാശയായിരുന്നു. കോപ്പ അമേരിക്കയിൽ ഞാൻ ഇതിനകം അത് ചെയ്തുകഴിഞ്ഞു, അവരെല്ലാം എന്നോട് പറഞ്ഞു: ‘ഇനിയും ഇത് ചെയ്യാൻ കഴിയില്ല’. ലിയോ പോലും എന്നോട് പറഞ്ഞു. . ഞാൻ അവർക്കുവേണ്ടി ചെയ്തു, അതിൽ കൂടുതലൊന്നുമില്ല. അത് ഒരു നിമിഷം നീണ്ടുനിന്നു, അത്രമാത്രം.”