ഇങ്ങനെ ആണെങ്കിൽ റയൽ മാഡ്രിഡ് പിരിച്ച് വിടുന്നതാണ് നല്ലത്; വീണ്ടും നാണം കേട്ട് എംബപ്പേ

നിലവിൽ റയൽ മാഡ്രിഡിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഈ വർഷത്തിന്റെ തുടക്കം ടീം ഗംഭീരമാക്കിയെങ്കിലും രണ്ടാം പകുതി അവർക്ക് കഷ്ടകാലമാണ്. ഇന്ന് അത്‌ലറ്റിക് ക്ലബ്ബിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോൽവി ഏറ്റു വാങ്ങിയത്. അലെജാന്‍ഡ്രോ ബെറെന്‍ഗറും ഗോര്‍ക്ക ഗുരുസെറ്റയും ആണ് അത്‌ലറ്റിക് ക്ലബിന് വേണ്ടി ഗോൾ നേടിയത്. റയൽ മാഡ്രിഡിന് വേണ്ടി യുവ താരം ജൂഡ് ബെല്ലിങ്‌ഹാം ആണ് ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങുന്നത് ഫ്രഞ്ച് താരം കിലിയൻ എംബാപ്പയ്‌ക്കെതിരെയാണ്. മത്സരത്തിൽ സമനില ഗോൾ കണ്ടെത്താൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം നിർണായകമായ പെനാൽറ്റി പാഴാക്കുകയായിരുന്നു. ഇതിയോടെ താരത്തിനെതിരെ ഒരുപാട് പേര് തിരിഞ്ഞിരിക്കുകയാണ്‌. റയലിൽ വന്നതിന് ശേഷം താരത്തിന് കാര്യങ്ങൾ ഒന്നും വിചാരിച്ച പോലെയല്ല നടക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതി ഇരു ടീമുകളും ഗോൾ രഹിതമായിരുന്നു. അത്‌ലറ്റിക് ക്ലബ്ബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 53-ാം മിനിറ്റില്‍ അലെജാന്‍ഡ്രോ ബെറെന്‍ഗറാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 68-ാം മിനിറ്റില്‍ റയലിനെ ഒപ്പമെത്തിക്കാനുള്ള നിര്‍ണായക അവസരം എംബാപ്പെ നഷ്ടപ്പെടുത്തി.

റയൽ മാഡ്രിഡിന് വേണ്ടി ജൂഡ് ബെല്ലിങ്‌ഹാം മികച്ച പ്രകടനം നടത്തി ഒരു ഗോളും സ്വന്തമാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ അത്ലറ്റികോ വീണ്ടും ഗോൾ നേടി വിജയം ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടത് കൊണ്ട് പരിശീലകനായ കാർലോ അൻസെലോട്ടിയുടെ സ്ഥാനത്തിന്റെ കാര്യത്തിൽ ആശങ്കയിലാണ്.