മെസി പി.എസ്.ജി വിട്ടാൽ അയാൾ പകരം എത്തും, പിന്നെ പി.എസ്.ജി മുന്നേറ്റങ്ങളെ അവൻ നയിക്കും; സൂപ്പർ താരത്തെ മെസിക്ക് പകരക്കാരനായി കണ്ടെത്താൻ പി.എസ്.ജിയുടെ അപ്രതീക്ഷിത നീക്കം

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പ്രസിഡന്റ് നാസർ അൽ-ഖെലൈഫി, ലയണൽ മെസ്സിയുടെ പകരക്കാരനായി മുഹമ്മദ് സലായെ തീരുമാനിച്ചതായി എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ പാരീസ് ക്ലബ്ബുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് മെസ്സി, പുതിയ കരാറിനെക്കുറിച്ച് ഫ്രഞ്ച് ടീമുമായി ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് സാധ്യതയില്ലെന്ന് തോന്നുമെങ്കിലും, സൗദി അറേബ്യയിൽ നിന്നും എം‌എൽ‌എസിൽ നിന്നും മെസിക്ക് ഓഫറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

സൗദിയിൽ നിന്നും വരുന്ന നല്ല ഓഫാറുകൾ മെസി സ്വീകരിക്കാനുള്ള സാധ്യത ഒരിക്കലും തള്ളി കളയാൻ സാധിക്കില്ല. മെസിയെ പോലെ ഒരു താരം പോയാൽ അതോടൊപ്പം കളിക്കാൻ കഴിയുന്ന താരത്തെ ഒപ്പം കൂറ്റൻ ടീം ആഗ്രഹിക്കും.

റിപ്പോർട്ടുകൾ പ്രകാരം, പകരക്കാരനായി പിഎസ്ജി സലായെ നോക്കുന്നു. പ്രീമിയർ ലീഗ് ടേബിളിൽ റെഡ്‌സ് നിലവിൽ പത്താം സ്ഥാനത്താണ്. അതിനാൽ തന്നെ താരം ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്.
സാല മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 31 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

മെസി- സാല- എംബാപ്പെ കൂട്ടുകെട്ടായിരിക്കും പി.എസ്.ജി പ്രതീക്ഷിക്കുന്നത്.