ബ്രസീലിനെ ഞാൻ കളിയാക്കില്ല പക്ഷെ ഫ്രാൻസിനെതിരെ നൃത്തം ചെയ്യും, ആഘോഷത്തിനിടയിലും ബ്രസീലിനെ കളിയാക്കാത്ത മെസി ഫ്രാൻസിനെതിരായ നൃത്തത്തിൽ ഭാഗമായി; വീഡിയോ

ഖത്തർ ലോകകപ്പിലെ വിജയത്തിന് ശേഷം അര്ജന്റീനയുടെ വിജയത്തിന് ശേഷം ടീം ഇന്നാണ് കളത്തിൽ ഇറങ്ങുന്നത്. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജയം സ്വന്തമാക്കിയ അര്ജന്റീന സ്വന്തം ആരാധകരുടെ മുന്നിൽ ലോകകപ്പ് ട്രോഫിയുമായി വന്ന് മത്സരശേഷം ആഘോഷം നടത്തിയിരുന്നു.

ആഘോഷ നൃത്തങ്ങൾക്ക് ഇടയിൽ എതിരാളികളെ കളിയാക്കാൻ അര്ജന്റീനയുടെ താരങ്ങൾ മറന്നില്ല. ആഘോഷത്തിൽ ലോകകപ്പ് ഫൈനലിൽ തോൽപ്പിച്ച ഫ്രാൻസിനെയും, മുഖ്യ ശത്രുക്കളായ ബ്രസീലിനെയും അര്ജന്റീന താരങ്ങളും ആരാധകരും കളിയാക്കി.

ഇതിൽ അവർ പറഞ്ഞ വാക്കുക്കൾ ഇങ്ങനെ ആയിരുന്നു- “മരിച്ചുപോയ ബ്രസീലിനായി നമുക്ക് ഒരു നിമിഷം നിശ്ശബ്ദരായിരിക്കാം” അതെ തലത്തിൽ തന്നെ “മരിച്ചുപോയ ഫ്രാൻസിനായി നമുക്ക് ഒരു നിമിഷം നിശ്ശബ്ദരായിരിക്കാം.”

ബ്രസീലിന്റെ പേര് പറഞ്ഞപ്പോൾ മെസി അതിൽ ഭാഗമാകാദി നിൽക്കുക ആയിരുന്നു എങ്കിൽ ഫ്രാൻസിന്റെ ഭാഗം വന്നപ്പോൾ അദ്ദേഹം കൂടുതൽ ആഘോഷിച്ചു. നെയ്മറും, തിയാഗോ സിൽവയും ഉൾപ്പടെ ഒരുപാട് സുഹൃത്തുക്കൾ മെസിക്ക് ബ്രസീലിൽ ഉണ്ട്. അതിനാൽ അവരോട് സ്നേഹവും താത്പര്യവും മെസിക്ക് ഉള്ളതിനാലാണ് അതിൽ ഭാഗമാകാതെ നിന്നതെന്ന് ഉറപ്പികം. അതെ സമയം ലോകകപ്പ് ഫൈനലിന് മുമ്പുതന്നെ ഒരുപാട് കളിയാക്കലുകൾ നടത്തിയ ഫ്രൻസിനെ ഭാഗം വന്നപ്പോൾ മെസിയും ചേർന്നു. മെസി കളിക്കുന്നത് ഫ്രഞ്ച് ലീഗിൽ ആയതിനാൽ തന്നെ പ്രതിഷേധം ശക്തമാണ്.