അന്ന് ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല, സച്ചിനും വീരുവും എന്നെ പേടിപ്പിച്ചു ശരിക്കും; വെളിപ്പെടുത്തി സ്മിത്ത്

മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും SA20 ലീഗ് കമ്മീഷണറുമായ ഗ്രെയിം സ്മിത്ത് ഇന്ത്യയെക്കുറിച്ചുള്ള തന്റെ ചില ഓർമ്മകൾ പങ്കുവെച്ചു, ഒരു കളിക്കാരനായും ബ്രോഡ്കാസ്റ്ററായും മുമ്പ് നിരവധി തവണ രാജ്യത്ത് പര്യടനം നടത്തിയിട്ടുണ്ട്. 22-ാം വയസ്സിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം, സ്മിത്ത് ദക്ഷിണാഫ്രിക്കയെ ഒരുപാട് മുന്നേറ്റങ്ങൾ നടത്താൻ സഹായിക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അദ്ദേഹത്തിന്റെ മികച്ച നേതൃപാടവം ഇന്ത്യക്കെതിരെയും നമ്മൾ കണ്ടിട്ടുണ്ട്. ശാന്തതയോടെ തീരുമാനങ്ങൾ എടുക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ടെന്നതും ശ്രദ്ധിക്കേണ്ട കാര്യം ആയിരുന്നു. ഉഭയകക്ഷി പര്യടനങ്ങൾ കൂടാതെ, 2006 ചാമ്പ്യൻസ് ട്രോഫിയും 2011 ഏകദിന ലോകകപ്പും പോലെ ഇന്ത്യയിൽ നടന്ന ബഹുരാഷ്ട്ര മത്സരങ്ങളിലും സ്മിത്ത് ദക്ഷിണാഫ്രിക്കയെ നയിച്ചു. കന്നി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് (ആർആർ) ടീമിന്റെ ഭാഗവും അദ്ദേഹം ആയിരുന്നു.

ഇന്ത്യയുമായി കളിച്ച അനുഭവത്തെക്കുറിച്ച് സ്മിത്ത് പറയുന്നത് ഇങ്ങനെ: “2011 ലോകകപ്പിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിച്ച മത്സരവും അവർ ലോകകപ്പ് ജയിച്ചതും ഞങ്ങൾ മറക്കില്ല.’

സ്മിത്ത് തുടർന്നു:

“വിരുവും സച്ചിനും ഞങ്ങളെ മത്സരത്തിൽ നല്ല രീതിയിൽ ആക്രമിച്ചു. ആരാധകരിൽ നിന്നുള്ള ശബ്ദവും തീവ്രതയും ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു.” മത്സരത്തിൽ നല്ല സ്കോറിലേക്ക് കുതിച്ച ഇന്ത്യയെ സ്‌റ്റെയിൻ തകർത്തെറിയുക ആയിരുന്നു. അതിന് ശേഷം റോബിൻ പീറ്റേഴ്സൺ മികവിൽ ഇന്ത്യയെ സൗത്താഫ്രിക്ക തോൽപ്പിച്ചു.