തന്നെ കൊണ്ട് ഇനി പറ്റില്ല റൊണോ, ഇങ്ങനെ നിൽക്കുന്നതിൽ ഭേദം വിരമിക്കുക , റൊണാൾഡോയോട് അഭ്യർത്ഥനയുമായി സൂപ്പർ താരം

ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകർ പോർച്ചുഗൽ ദേശീയ ടീം വിടണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. .

അടുത്ത തലമുറയിലെ കളിക്കാർ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമാണിതെന്ന് മുൻ ഫുട്ബോൾ താരം അലെ മൊറേനോ വിശ്വസിക്കുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എല്ലാ കളികളിലും ബെഞ്ചിൽ ഇരിക്കുന്ന അവസ്ഥ ഉള്ളതിനാൽ അത് ഒട്ടും സന്തോഷമുള്ള കാര്യം അല്ല എന്നും അതിനാൽ തന്നെ ടീം വിട്ടുപോകണം എന്നും മുൻ താരം പറയുന്നു.

ഈ വർഷം ഫിഫ ലോകകപ്പിലെ രണ്ട് നോക്കൗട്ട് മത്സരങ്ങളിൽ ഫെർണാണ്ടോ സാന്റോസാണ് റൊണാൾഡോയെ ബെഞ്ചിലിരുത്തിയത്. സ്വിറ്റ്‌സർലൻഡുമായുള്ള റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പോർച്ചുഗൽ 6-1ന് ജയിച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് 1-0ന് തോറ്റു.

ESPN FC-യിൽ സംസാരിക്കുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലായ്പ്പോഴും “മുന്നിൽ ” ആയിരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്ന് മൊറേനോ ചൂണ്ടിക്കാട്ടി. ബെഞ്ചിൽ നിന്ന് ഇറങ്ങുന്ന കളിക്കാരനായി കാണാൻ സ്വയം ഇഷ്ടപെടുന്നില്ലാത്തതിനാല് , റൊണാൾഡോയ്ക്ക് ദേശീയ ടീമുമായി വേർപിരിയാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് മൊറേനോ കരുതുന്നു.

അവന് പറഞ്ഞു:

“ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാ കാലവും കരുത്തൻ ആയിരുന്നു. അയാളെ പോലെ ഒരു താരം ബഞ്ചിൽ ഇരിക്കാൻ ഇഷ്ടപ്പെടില്ല എന്തായാലും. അതിനാൽ ഇപ്പോൾ തന്നെ വിരമിക്കുക. പുതിയ കളിക്കാർ വരട്ടെ. പണ്ട് ബോള് കിട്ടിയാൽ ഉടനെ സ്കോർ ചെയ്യുന്ന പോലെ ഓൾ ഇപ്പോൾ, പഴയ പോലെ അയാൾക്ക് പറ്റില്ല. അത് മനസിലാക്കണം.”